മാറോടു ചേർക്കണം പരിസ്ഥിതിയെ
1972മുതൽ ജൂൺ അഞ്ചിന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച് ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകികൊണ്ട് പരിസ്ഥിതി ദിനം ആചരിക്കുന്നു .
പരിസ്ഥിതി ദിനത്തിന്റെ ആവശ്യവും പ്രസക്തിയും പൂർണമായി ഉൾകൊണ്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് അഭിമുഘീകരിക്കുന്ന ഒട്ടനവധി പാരിസ്ഥിതിക പ്രേശ്നങ്ങളും
ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം .വാക്കുകളേക്കാൾ പ്രവർത്തികൾക്ക് പ്രാധാന്യം നൽകാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു .
പരിസ്ഥിതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ് .പ്രകൃതിയെ ആശ്രയിക്കാതെ മനുഷ്യന് ജീവിക്കാൻ കഴിയുകയില്ല
വ്യാവസായിക വിപ്ലവത്തിലൂടെ നാം സ്വീകരിച്ച സുസ്ഥിരമല്ലാത്ത വികസനരീതികൾ വമ്പിച്ച പാരിസ്ഥിതിക തകർച്ചയും കാലാവസ്ഥ വ്യതിയാനത്തിനും
അതുവഴി ജല ദൗർലഭ്യത്തിനും കാരണമായി .ഒത്തൊരുമിച്ചു നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|