ജി.എൽ.പി.എസ്. പറപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് പറപ്പൂർ ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് 'മുതുവല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ചീക്കോട് പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മിക്ക വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസം തേടുന്നവരാണ് വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയയിൽ തിരുവാച്ചോല, വലിയഞ്ചേരി പുറായ, പാലാപറമ്പ് ,ചെരയ്ക്കാത്തടം എന്നീ അംഗൻവാടികൾ സ്ഥിതി ചെയ്യുന്നു.
ജി.എൽ.പി.എസ്. പറപ്പൂർ | |
---|---|
വിലാസം | |
പറപ്പൂർ വിളയിൽ പി.ഒ, , മലപ്പുറം 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9446692790 |
ഇമെയിൽ | glpsparappur12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | [[മലപ്പുറം/എഇഒ കിഴിശ്ശേരി
| കിഴിശ്ശേരി ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ വി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പാഠ്യേതരപ്രവർത്തനങ്ങൾ
ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച
ഡയലി അസംബ്ലി - നിത്യവും രാവിലെ 15 മിനുട്ട് നേരം ഓരോ ക്ലാസ്സും മാറി മാറി ഡയലി അസംബ്ലി സംഘടിപ്പിക്കുന്നു. പ്രാർത്ഥന, പ്രതിജ്ഞ, ദേശീയഗാനം ഇവ കൂടാതെ ക്വിസ്സ് ചോദ്യങ്ങൾ, മഹത്വചനം, പത്രവാർത്ത, കടങ്കഥ, പാട്ട്, കഥ മുതലായ കാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
വർത്തമാനം
ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ മൂന്നാം ക്ലാസിൽ രണ്ടെണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 131കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ഏഴു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ് റൂമുകൾ ഇല്ലാത്തത് വലിയ പ്രയാസം നേരിടുന്നുണ്ട്. ഗുണപരമായ അക്കാദമിക പ്രവർത്തനങ്ങൾക്ക് ഇനിയും ഒരു മൂന്നു ക്ലാസുകൾ കൂടി ഈ വിദ്യാലയത്തിന് ലഭിക്കേണ്ടതുണ്ട്.
ഭൗതികസൗകര്യങ്ങൾ
ടോയ്ലറ്റ് - സ്വന്തമായ സ്ഥലത്ത് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്‌ലറ്റും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും നിലവിൽ ഉണ്ട്. മൂത്രപ്പുര- SS Aഅനുവദിച്ച മൂത്രപ്പുര 10 കമ്പാർട്ടുമെൻറുകൾ വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുണ്ട്.കുടിവെള്ള സൗകര്യം - നിലവിൽ കുടിവെള്ളത്തിന് കിണർ ഉണ്ട്. വാട്ടർ ടാപ്പ് സൗകര്യവും ഉണ്ട്. ചുറ്റുമതിൽ -ചുറ്റുമതിൽ ഭാഗികമായി ഉണ്ട്.വൈദ്യുതി സൗകര്യം ഉണ്ട് ..ഫർണിച്ചർ - കുട്ടികൾക്ക് വച്ചെഴുതാൻ ഡസ്കുകൾ ഉണ്ട്..അടുക്കളയും സ്റ്റോർ റൂമും -മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ചു അടുക്കളയുടേയും സ്റ്റോർ റൂമിന്റേയും നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം നടത്തുന്നു. വൈദ്യുതീകരിക്കേണ്ടതുണ്ട്. കമ്പ്യൂട്ടർ ലാബ് - 5 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ, എന്നിവക്ക് പ്രത്യേക മുറി ഇല്ല.
ക്ലബുകൾ
പ്രധാനമായും നാലു ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്നിവ. കുട്ടികൾക്ക് പരമാവധി ഗുണമേൻമയുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ വർഷത്തെ ഞങ്ങളുടെ പ്രത്യേക പദ്ധതിയായ 'ഗണിതം മധുരം' പദ്ധതി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് . ആരോഗ്യ ക്ലബ്ബിന്റെ കീഴിൽ ഒരു ശുചിത്വ സേനയും പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാപരമായി ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു പ്രദേശമായത് കൊണ്ട് വിദ്യാരംഗം പ്രവർത്തനങ്ങൾക്കായി ഒരു ക്ലബ്ബും സജീവമായുണ്ട്'