ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രവർത്തനങ്ങൾ
കോവിഡ്‌കാലത്തും പാളയംകുന്ന് സ്കൂൾ സജീവമാണ്. വർക്കല: ജി എച്ച് എസ് എസ് പാളയംകുന്ന് സ്കൂളിൽ സൂം ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചയായി തുടരുന്നു, നടക്കാനിരിക്കുന്ന പരീക്ഷകളുടെ ക്ലാസ്സുകളാണ് നടക്കുന്നത് .മാത്രമല്ല അധ്യാപകരുടെ വീഡിയോ കോൺഫറൻസും നടത്തി . അക്ഷരവൃക്ഷത്തിൽ സൃഷ്ട്ടികൾ ഉൾപ്പെടുത്തിക്കൊണ്ടും സ്കൂൾ ഈ കൊറോണക്കാലത്തും സജീവമാണ് .കൂടാതെ സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും അധ്യാപകർ എല്ലാത്തരത്തിലും പങ്കാളികളാകുന്നുവെന്നത് അഭിമാനാർഹമാണ് . 42054
മെച്ചപ്പെട്ട പഠനബോധന രീതികളും തന്ത്രങ്ങളും
- അക്കാദമിക് മാസ്റ്റർ പ്ലാൻ
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസഗണിതം
- ഗണിതവിജയം
- പഠനോത്സവങ്ങൾ
- വിദ്യാലയം പ്രതിഭകളോടൊപ്പം
- ജൈവവൈവിധ്യ പാർക്ക്
- സ്കൂൾ റേഡിയോ
- റീഡിങ് സ്റ്റോറി ടൈം
- പ്രസംഗ പരിശീലനം
- പ്രവർത്തിപരിചയക്ലാസുകൾ
- സ്കൂൾ അസംബ്ലി മെച്ചപ്പെടുത്തൽ
സ്കൂൾ അസംബ്ലി കൂടുതൽ രസകരവും ജനാധിപത്യവുമാക്കുക അതിനായി അക്കാദമിക പ്രവർത്തനങ്ങൾ, ചുമതലകൾഎന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്തു.
- വിദ്യാലയ ഭരണഘടന ക്ലാസ് ഭരണഘടന
5 മുതൽ 12 വരെ എല്ലാ ക്ലാസുകളിലും സ്കൂളിനായി പൊതു ഭരണഘടന ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്നതിനും മൗലികാവകാശങ്ങൾ, കടമകൾ തുടങ്ങിയവ തിരിച്ചറിയുന്നതിനും സ്കൂളുകളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പരിശീലനം നൽകുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
- ഗൃഹസന്ദർശന പരിപാടി
വിദ്യാലയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക പ്രവർത്തനം സ്കൂൾ പരിസരത്തുള്ള എല്ലാ വീടുകളിൽ സംബന്ധിച്ച് സ്കൂളിലെ പ്രവർത്തനങ്ങൾ അറിയിക്കാൻ പിന്നീട് നേടിയെടുക്കൽ വിദ്യാലയത്തിന് സ്വീകാര്യത വർദ്ധിച്ചു
- അംഗൻവാടികളുമായി സ്കൂൾ ബന്ധിപ്പിക്കൽ
അംഗൻവാടി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക, എല്ലാ വിദ്യാലയ പൊതുപരിപാടികളിലും അംഗൻവാടി വിദ്യാർഥികളെ അവരുടെ രക്ഷിതാക്കളെയും ക്ഷണിച്ചു, അംഗൻവാടികളും ആയി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു.
- പഠന പരിമിതി മറികടക്കാൻ നിർദ്ദേശിച്ച മാർഗ്ഗങ്ങൾ
മലയാളത്തിളക്കം
അക്ഷരദീപം
ശ്രദ്ധ
ഹലോ ഇംഗ്ലീഷ്
സുരീലി ഹിന്ദി
ഉല്ലാസഗണിതം
വിദ്യാജ്യോതി ക്ലാസുകൾ
- ഭിന്നശേഷി സൗഹൃദവിദ്യാലയം
ഭിന്നശേഷിയുള്ള കുട്ടികൾക്ക് ബിആർസി ട്രെയിനറുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത ക്ലാസ് നൽകുന്നു,
കാഴ്ചക്കുറവ് മറികടക്കുന്നതിന് വിദ്യാർത്ഥികൾക്ക് കണ്ണട നൽകി,
റിസോഴ്സ് ടീച്ചർ സേവനം ഉറപ്പു വരുത്തി
കൂടുതൽ അറിയാം, താഴെക്കൊടുത്തിരിക്കുന്ന ചിത്രശാലയിലേക്കുള്ള കണ്ണിയിൽ പ്രവേശിക്കുന്നതിലൂടെ....
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |