കേരളത്തിലെ വളർന്നുവരുന്ന മലപ്പുറം നഗരത്തിലെ ഒരു ഗ്രാമമാണ് കോൽമണ്ണ. ഗ്രാമത്തിന്റെ വിസ്തീർണ്ണം 0.6 km2 (150ഏക്കർ)[1].ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് കോൽമണ്ണ പരന്നുകിടക്കുന്നത്.മലപ്പുറം സിവിൽ സ്റ്റേഷനിൽ നിന്ന് 2.5 കിലോമീറ്റർ അകലെ മലപ്പുറം-വേങ്ങര റോഡിൽ ഹാജിയാർ പള്ളിക്കും പട്ടർ കടവിനുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയാണ്. കോൽമണ്ണയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള തിരൂരിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ഈ സുന്ദരമായ കൊച്ചു പ്രദേശത്തു 1927 ജൂൺ മാസം ഒന്നാം തിയ്യതി ബ്രിട്ടീഷ് ഭരണ കാലത്തു നിർമ്മിതമായതാണ് ഈ പ്രൈമറി സ്കൂൾ .ആദ്യ കാലങ്ങളിലെല്ലാം ഓത്തുപള്ളിയായാണ് ഈ കെട്ടിടം പ്രവർത്തിച്ചിരുന്നത് . കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. 2000 ൽ കെട്ടിടം പുതുക്കിപണിയേണ്ടതായി വന്നു . അതിന് ശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ സ്കൂൾ മാറിയത് . അന്ന് മുതൽ ഇന്ന് വരെ സ്കൂൾ വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് .

ഈ ഭാഗത്തെ ക്ലസ്റ്റർ സ്കൂളായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു വിദ്യാർത്ഥികൾ വളരെ കുറവായി വന്നു . എന്നാൽ അധ്യാപകരുടെ കഠിനമായ പരിശ്രമം മൂലവും മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലൂടെയും ഇപ്പോൾ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു .

വിദ്യാലയം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാലും മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്ന് നിൽക്കുന്നതിനാലും മഴ പെയ്യാൻ തുടങ്ങുമ്പോഴേക്ക് തന്നെ സ്കൂൾ വെള്ളത്തിലാകും.ധരാളം തവണ വെള്ളം കയറി ഇറങ്ങിയ ഒരു ചരിത്രം കൂടി ഈ വിദ്യാലയത്തിന് പറയാനുണ്ട് .

സ്കൂളിന്റെ ചരിത്രത്തിൽ പൊൻതൂവലായി നിൽക്കുന്ന വ്യക്തിത്വമാണ് 1999 മുതൽ 2005 വരെ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായിരുന്ന വിജയരാഘവൻ മാസ്റ്റർ.1997 ദേശീയ അദ്ധ്യാപക അവാർഡ് ജേതാവാണ് വിജയരാഘവൻ മാസ്റ്റർ.അന്നത്തെ രാഷ്‌ട്രപതി ആയിരുന്ന കെ.ആർ നാരായണൻ ആണ് മാസ്റ്റർക്ക് അവാർഡ് ദാനം നിർവഹിച്ചത് .മാഷിനെ കൂടാതെ ധാരാളം പ്രഗൽഭരായ അദ്ധ്യാപകർ വിദ്യ പകർന്ന് നൽകിയ വിദ്യാലയമാണിത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം