ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിലാണ് ഗവ.മോപ്പിള ലോവർ പ്രൈമറി സ്കൂൾ , ( ജി.എം.എൽ.പി.എസ്)വലിയപറപ്പൂർ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ | |
---|---|
വിലാസം | |
വലിയപറപ്പൂർ അനന്താവൂർ പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04942572345, 9446802126 |
ഇമെയിൽ | gmlps.valiyaparappur.school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19738 (സമേതം) |
യുഡൈസ് കോഡ് | 32051000305 |
വിക്കിഡാറ്റ | Q64563852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായ ഗ്രാമപഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 209 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത.കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ഖാജാ മുഹീയുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധനിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരൂർ നിയോജകമണ്ഡലം, തിരുനാവായ ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡിൽ കുണ്ട്‍ലങ്ങാടി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന വലിയപറപ്പൂർ GMLP സ്കൂൾ 1927 ൽ സ്ഥാപിതമായി. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സുകൾ മുതൽ നാലാം ക്ലാസ്സ് വരെ യുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. നാല് ക്ലാസ്സ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ് , കലാ കായിക പരിശീലനങ്ങൾ
പ്രധാന കാൽവെപ്പ്
മന്ദസ്മിതം പദ്ധതി, പൂർണമായും ഹരിത ക്യാമ്പസ്
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | കാലഘട്ടം | പേര് |
---|---|---|
1 | 2023 | ശ്രീലത.കെ.പി |
2 | 2021-2023 | ഷീബ കെ മാത്യു |
3 | 2015 - 2021 | ശശീന്ദ്രൻ |
4 | 2014 - 2015 | ഷൗക്കത്തലി |
5 | 2012-2014 | ബ്ലോസ്സം |
6 | 2009-2012 | വിജയൻ. പി.കെ |
G. M. L. P. S. Valiya Parappur
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
G. M. L. P. S. Valiya Parappur
വഴികാട്ടി
തിരുനാവായയിൽ റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയാൽ കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
പുത്തനത്താണി വഴി വരുമ്പോൾ തിരുനാവായ ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും വൈരങ്കോട് വഴി പുത്തനത്താണി പോകുന്ന ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും കുറ്റിപ്പുറം ബസിൽ കയറി തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. G. M. L. P. S. ValiyaParappur
കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.