ചങ്ങങ്കരി ഡി.ബി. യു പി എസ്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1957 ൽ സ്ഥാപിച്ച ഈ വിദ്യാലയം വളരെ പ്രകൃതി രമണീയമായ അന്തരീക്ഷത്തോടുകൂടിയ വിദ്യാലയമാണ്
ചങ്ങങ്കരി ഡി.ബി. യു പി എസ് | |
---|---|
വിലാസം | |
ചങ്ങൻകരി ചങ്ങൻകരി , ചങ്ങൻകരി പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0477 2214644 |
ഇമെയിൽ | dbups1957@gmail.com |
വെബ്‍സൈറ്റ് | dbups1957@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46330 (സമേതം) |
യുഡൈസ് കോഡ് | 32110900408 |
വിക്കിഡാറ്റ | Q87479680 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മ കുമാരി.എസ് |
പി.ടി.എ. പ്രസിഡണ്ട് | സൂര്യ കൃഷ്ണ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത കെ ബി |
അവസാനം തിരുത്തിയത് | |
16-07-2024 | 46330 |
ചരിത്രം
1957 ൽ നാട്ടുകാരായ ഏതാനും സുമനസുകളുടെ പ്രയത്ന ഫലമായി ഒരു ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്
യശ്ശശരീരനായ ശ്രീ ബാലകൃഷ്ണ വാര്യരായിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ .
ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനോട് ചേർന്ന പുരയിടം മണ്ണിട്ട് നികത്തി കെട്ടിടം പണിതു .
തിരുവതാംകൂർ ദേവസ്വമാണ് ഉറപ്പുള്ള കെട്ടിടവും നടപ്പാതയും ഒക്കെ പണിത് നൽകിയത്
2007 ൽ സുവർണജൂബിലി വളരെ വിപുലമായി നടത്തുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പ്രൊജക്ടർ റൂം
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളര് മികച്ച രീതിയിൽ സ്കൂളിൽ നടത്തിവരുന്നു. 2022ലെ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
1.സ്വന്തമായൊരു പച്ചക്കറിത്തോട്ടം
2.സ്റ്റിൽ മോഡൽ നിർമാണം
.മാതൃഭൂമി സീഡ് ക്ലബ്.
പ്രധാന പ്രവർത്തനങ്ങൾ.
ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം , എന്നതാണ് ഈ വർഷത്തെ UNEP യുടെ പരിസ്‌ഥിതിദിന സന്ദേശം .
ആരോഗ്യ സുരക്ഷയ്ക്ക് ആദ്യപരിഗണന നൽകുന്നത് .
ഡിജിറ്റൽ രസകരമാകാനുള്ള പ്രവർത്തനങ്ങൾ .
വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം,
വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടപ്പാക്കാനാകും.
എന്റെ വീട് മാലിന്യമില്ലാത്ത വീട്, വീടുകളിൽ പരമാവധി മാലിന്യം ഉണ്ടാവാതെ ശ്രദ്ധിക്കുകയും ഉണ്ടായാൽ അവ ശരിയായ രീതിയിൽ സുരക്ഷിതമായി ഒഴിവാകുകയും വേണം .
ഊർജ സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും പ്രാധാന്യത്തോടെ നടപ്പാകേണ്ട പ്രവർത്തനങ്ങൾ ആണ് .
പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, തുളസിവനം ,സീസൺ വാച്ച് എന്നിവയും പ്രധാന പ്രവർത്തനങ്ങൾ ആണ് .
NGC -National Green Corps
വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട് . സ്കൂളിലും വീട്ടിലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കുക , വീട്ടിൽ ഒരു അടുക്കളത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം | ചിത്രം | |
---|---|---|---|
1 | ലളിതമ്മ എസ് | 12/06/1996 മുതൽ 1/06/2008 വരെ | |
2 | രാജേശ്വരി എൽ | 02/06/2008 മുതൽ 31/03/2013 വരെ | |
3 | ഉഷ കുമാരി | 01/04/2013 മുതൽ 31/05/2014വരെ | |
4 | ലൈസി | 11/08/2014 മുതൽ 29/07/2015വരെ | |
5 | ജെ .ഗീത | 30/07/2015 മുതൽ 05/06/2019വരെ | |
6 | എസ് .പത്മകുമാരി | 06/06/2019 മുതൽ തുടരുന്നു |
നേട്ടങ്ങൾ
2021-2022--വിദ്യാരംഗം കലാസാഹിത്യവേദി(Sub district) -- കവിതാരചന ഒന്നാം സ്ഥാനം -ആവണി ഷിജു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ചങ്ങങ്കരി സതീഷ് കുമാർ- സംഗീതജ്ഞൻ
- ശ്രീ വേണുഗോപാല ആചാരി- പള്ളിയോട ശില്പി
- ശ്രീ മൻമോഹൻ (പത്രപ്രവർത്തകൻ )
- ശ്രീ ഗോപകുമാർ (ഡോക്ടർ )
വഴികാട്ടി
1.അമ്പലപ്പുഴ- തിരുവല്ല റോഡിൽ എടത്വ ജംഗ്ഷന് 5 കിലോമീറ്റർ പടിഞ്ഞാറ് എടത്വ ചമ്പക്കുളം റോഡിൽ മേജർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് തൊട്ടടുത്ത് .
2. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ രാമങ്കരിക്ക് അടുത്തുള്ള ടൈറ്റാനിക് പാലത്തിൽ നിന്നും എടത്വ - തായങ്കരി റോഡിൽ നിന്നും 7 കിലോമീറ്റർ
3. ചങ്ങങ്കരി തൂക്കു പാലത്തിൽ നിന്നും . കിലോമീറ്റർ പടിഞ്ഞാറ് അമ്പലജെട്ടിക്ക് സമീപം