ഗവ എൽ. പി. എസ്. എഴുകോൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലംജില്ലയിലെകൊട്ടാരക്കരാവിദ്യഭ്യാസ്ഉപജില്ലയിലെ എഴുകോൺ എന്നസ്ഥലത്തെഒരുസർക്കാർവിദ്യാലയമാണ് ഗവ എൽ പി എസ് എഴുകോൺ
ഗവ എൽ. പി. എസ്. എഴുകോൺ | |
---|---|
വിലാസം | |
എഴുകോൺ എഴുകോൺ , എഴുകോൺ പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0474 2483850 |
ഇമെയിൽ | glpsezhukone@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39203 (സമേതം) |
യുഡൈസ് കോഡ് | 32130700206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെൽഫിൻ മേരി. ജെ |
പി.ടി.എ. പ്രസിഡണ്ട് | മനേക്ഷ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ലഘുചരിത്രം
1917 ൽ യശശരീരനായ ശ്രീ കോട്ടവിള നാരായണൻ സാർ ഈ വിദ്യാലയം സ്ഥാപിച്ചു. ക്രാന്തദർശിയായ അദ്ദേഹം പൊതു ജനനന്മയെ കരുതി പിന്നീട് ഗവ:ലേക്ക് വിട്ടു നൽകി. 2008 ൽ കൊല്ലം ചെങ്കോട്ട റെയിൽവേ ലൈൻ പുതുക്കിയപ്പോൾ സ്കൂൾ നിലനിന്നിരുന്ന ഓടിട്ട രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റെയിൽവേ നിർമിച്ചു തന്ന ആധുനിക സൗകര്യങ്ങളോട്കൂടിയ ഇരുനില കെട്ടിടമാണ് ഇപ്പോഴുള്ളത്.
ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച എണ്ണമറ്റ പ്രതിഭകൾ രാജ്യത്തതിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു ( Rtd. ജില്ലാ ജഡ്ജി മോഹൻദാസ്, ശ്രീ ജിതേന്ദ്രൻ IAS, Rtd. AIR news reader ശ്രീമതി സുഷമ, തിരു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ശ്രീ K ഹർഷ കുമാർ, ISRO Scientist ശ്രീ സുന്ദരൻ ). എഴുകോണിന്റെ മഹത്തായ പാരമ്പര്യത്തെ ഉയർത്തി പിടിക്കുന്ന ഈ വിദ്യാലയം 2017ൽ ശതാബ്‍ദി ആഘോഷിച്ചു.
ഭൗതിക സാഹചര്യം
മെച്ചപ്പെട്ട ഭൗതിക നിലവാരമുള്ള എഴുകോണിലെ ഒരു ഗവണ്മെന്റ് എൽ. പി സ്കൂൾ ആണ് ജി.എൽ.പി.എസ് എഴുകോൺ .
ഈ സ്കൂളിന് ഒരു മനോഹരമായ ഇരുനില കെട്ടിടം ആണ് ഉള്ളത്. ഇതിന്റെ താഴത്തെ നിലയിൽ കുട്ടികളെ ആകർഷകമാക്കുന്ന തരത്തിലുള്ള മൂന്ന് ക്ലാസ്സ് മുറികളും, ഒരു ഓഫീസ് മുറിയും, മുകളിലത്തെ നിലയിൽ വിശാലമായ രണ്ട് ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. രണ്ട് ലാപ്ടോപ്, രണ്ട് കമ്പ്യൂട്ടർ, ഒരു എൽ.സി.ഡി പ്രൊജക്ടർ, എൽ.ഇ.ഡി ടീവിയും ഉണ്ട്. കൂടാതെ ഒരു പാചകപുരയും,എട്ട് ടോയ്‌ലെറ്റും, കുടിവെള്ള കിണറും ഒരു ചെറിയ ഗ്രൗണ്ടും സ്കൂളിനുണ്ട്.
അങ്ങനെ എല്ലാഗുണനിലവാരവുമുള്ള ഒരു സ്കൂൾ ആണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 . | ജെസ്സി ജോൺ (Rtd.HM) | 2006-2018 |
2. | സോമവല്ലി .എം (Rtd.HM) | 2018-2020 |
നേട്ടങ്ങൾ
ക്രമ
നമ്പർ |
പേര് | നേട്ടം | കാലയളവ് | |
---|---|---|---|---|
1 . | സമീക്ഷ എം | എൽ.എസ്.എസ് | 2017-2018 | |
2. | അദ്രിത്ത് കിരൺ | എൽ.എസ്.എസ് | 2019-2020 | |
3. | കാർത്തിക് വി എസ് | എൽ.എസ്.എസ് | 2020-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 . റിട്ടയേർഡ് ജില്ലാ ജഡ്ജ് മോഹൻദാസ്
2 . പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ജിതേന്ദ്രൻ .എൻ
3 . ആകാശവാണി ന്യൂസ് റീഡർ ( ഡൽഹി ) സുഷമ
4 . തിരുവനതപുരം ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ Dr.ഹർഷകുമാർ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.