ഗവ. കെ വി എൽ പി എസ് നോർത്ത് പറവൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. കെ വി എൽ പി എസ് നോർത്ത് പറവൂർ
വിലാസം
vedimara

Vedimara, mannamപി.ഒ,
,
683520
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0484 2447815
ഇമെയിൽ25813gkvlpsparavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്25813 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻbeena t.g
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെ  വെടിമറ  എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ പുരാതനമായ ഈ വിദ്യാലയം വളരെ പ്രശസ്തമാണ്. ചരിത്രപരമായ പ്രാധാന്യമേറുന്ന ഒരു നാടാണിത്. പണ്ട് ടിപ്പു സുൽത്താന്റെ പടയോട്ടകാലത്തു വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്ന സ്ഥലമായതു കൊണ്ടാണ് ഇവിടെ വെടിമറ എന്ന് പേര് വന്നത്. പാലിയകൊട്ടാരം, ജൂതപ്പള്ളി എന്നിവ ഈ പ്രദേശത്തിന് അടുത്തുള്ള ചരിത്ര പ്രാധാന്യമേറിയ സ്ഥലങ്ങളാണ്.

ചരിത്രം

1921 ൽ ചെറിയ ഒരു  ഓലഷെഡിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കുമാരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു പേര്. അന്ന് സമീപ പ്രദേശത്തു മറ്റു വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളുടെ എണ്ണം വളരെ കൂടുതലും അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവുമായിരുന്നു. ഓല മേഞ്ഞ മേൽക്കൂരയും പനമ്പ് കൊണ്ടുള്ള മറകളുമുള്ള ക്ലാസ്സു മുറികളുമായിരുന്നു. ഈഴവ സമാജം സഭയുടെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു പ്രവർത്തനം. പരിമിതികൾ ഏറെ ഉണ്ടായിരുന്നെങ്കിലും സ്തുത്യർഹമായ അധ്യാപകരുടെ സേവനം എടുത്തു പറയേണ്ടതാണ്. തുടർന്ന് 1942 ൽ സ്കൂൾ സറണ്ടർ ചെയ്തു. ക്രമേണ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ഓരോ ക്ലാസും ആറു ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.സ്കൂളിൽ ശൗചാലയം ഉണ്ടായിരുന്നില്ല. അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു ശൗചാലയം ഉണ്ടാക്കി. സ്കൂളിന് പാചകപ്പുര ഉണ്ടായിരുന്നില്ല. കുട്ടികളുടെ എണ്ണതിന് അനുസരിച്ച സൗകര്യങ്ങൾ വളരെ അപര്യാപ്തമായ  ഒരു അവസ്ഥയിലായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ ഒട്ടേറെ വിദ്യാർത്ഥികൾ പലതലങ്ങളിലും പ്രഗത്ഭരായി തീർന്നിട്ടുണ്ട്.  

1971 ൽ സ്കൂളിന് ഓഫീസു മുറിയും കൊടിമരവും ഉണ്ടാക്കി. 1996 ൽ അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു ഓഡിറ്റോറിയം പണിയാൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഇപ്പോഴത്തെ അവസ്ഥ 

പറവൂർ നഗരസഭയുടെ പരിധിയിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പേര് പറവൂർ നഗരസഭ കുമാരവിലാസം എൽ.പി സ്കൂൾ എന്നാണ്. കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ്മുറികൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യമുണ്ട്. മുൻവശം ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്. ഒരു ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട്. കുടിവെള്ള സൗകര്യം വൃത്തിയുള്ള പാചകപ്പുര എന്നിവയുമുണ്ട്.കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതായ ഈ സാഹചര്യത്തിൽ സ്കൂളിൽ 1997 ൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു. ഒരു ടീച്ചറെയും ആയയെയും നിയമിച്ചു. എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കാവസ്‌തിയിലുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ പി ടി എ ക്കു അത് നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടു നേരിട്ട സാഹചര്യത്തിൽ 2003 ൽ അത് നിർത്തിവെക്കേണ്ടതായ സാഹചര്യം നേരിട്ടു. തുടർന്ന് 2013 ൽ പി ടി എ തീരുമാന പ്രകാരം പ്രീപ്രൈമറി അംഗീകരിച്ചു പുനരാരംഭിക്കുന്നതിനും ടീച്ചർക്കും ആയേക്കും ഓണറ്റേറിയം അനുവദിച്ചു തരുന്നതിനും ബഹുമാനപ്പെട്ട പറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് 2013 ൽ വീണ്ടും പ്രീപ്രൈമറി ആരംഭിച്ചു. ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഒരു ടീച്ചറും ആയയും ജോലി ചെയ്യുന്നുണ്ട്. എന്നാൽ സർക്കാരിൽ നിന്നും ഓണറേറിയം ലഭിക്കാത്തതിനാൽ സാമ്പത്തികമായ വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയുടെ പ്രവർത്തനം ആശങ്ക ജനകമാണ്.

പരിമിതികൾ

സ്കൂളിന് ആകർഷകമായ 16 ക്ലാസ്സുമുറികളോടുകൂടിയ ഒരു ഇരുനില കെട്ടിടം വേണം. ആകർഷകമായ ചുറ്റുമതിൽ, കവാടം ഇവ വേണം.ഭോജന ശാലയും വിശാലമായ അടുക്കളയും ജൈവവൈവിധ്യ കിഡ്സ് പാർക്കും വേണം. കളിസ്ഥലം സൗകര്യപ്രദമാക്കണം.

ഹൈടെക് സംവിധാനത്തോടെ സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കണം. ലൈബ്രറി,ലാബ്,എന്നിവ സജ്ജമാക്കണം. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനു ഉതകുന്ന കളി സൗകര്യങ്ങളോട് കൂടിയ പ്രീപ്രൈമറി ക്ലാസുകൾ വേണം. പ്രീപ്രൈമറി ടീച്ചർക്കും ആയേക്കും ഓണറ്റേറിയം അനുവദിക്കണം. വാഹനസൗകര്യം ഒരുക്കണം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1.ibrahim v.k

2.k.kochumuhamed 3.s.baby 4.mary 5.vimala 6.sumathikuty 7.jameela 8.indira 9.devi 10.a.k leela 11.v.k chandran 12.jancy luckas 13.baby george 14.p.rajeswari

നേട്ടങ്ങൾ

LSS SCHOLARSHIP നേടിയവർ

  1. DEERAJ
  2. JASIL
  3. MUHAMMED MAYAN

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1.Abubaker (DR.SHAJI HOSPITAL)
  2. 2Mannam nurjahan(kathaprasagam)

3.Sudakarapilla(muncipal councilor) 4.shake pareeth(social worker) 5. MOIDEEN NAINA (IRS Customs officer)

വഴികാട്ടി

  • പറവൂർ ബസ് സ്റ്റാന്റിൽനിന്നും 1.2 കിലോമീറ്റർ അകലം.
  • വെടിമറ ബസ് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു.