1955 ൽ സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണ് വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു. ഇപ്പോൾ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ. പ്രഥമാധ്യാപകൻ കൂടാതെ 6 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും , ഒരു ഉച്ചഭക്ഷണ തൊഴിലാളിയും പി.ടി.സി.എം ഉം ആണ് ഇപ്പൊഴിവിടെയുള്ളത്. രേഖകളിൽ ഉള്ള ആദ്യത്തെ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി, ശ്രീമതി സി സരസ്വതി, ശ്രീമതി കെ ലളിത , ശ്രീ ശശികുമാരൻ നായർ എന്നിവരാണു. ആദ്യകാല പ്രഥമ അദ്ധ്യാപകരിൽ ചിലർ ശ്രീ പൗലോ, ശ്രീ എസ് വാമദേവൻ , ശ്രീ മത്തൻ പണിക്കർ, ശ്രീമതി ഭവാനിയമ്മ എന്നിവർ ആണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം