ഗവ.മോഡൽ.ന്യൂ എൽ .പി. എസ്. ആഞ്ഞിലിത്താനം

ഫലകം:Prettyurl Gov.Model New LPS Anjilithanam

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.മോഡൽ.ന്യൂ എൽ .പി. എസ്. ആഞ്ഞിലിത്താനം
വിലാസം
ആഞ്ഞിലിത്താനം

ആഞ്ഞിലിത്താനം
,
ആഞ്ഞിലിത്താനം പി.ഒ.
,
689582
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0469 2960506
ഇമെയിൽgmnlps3@gmail.com
കോഡുകൾ
സ്കൂൾ കോഡ്37538 (സമേതം)
യുഡൈസ് കോഡ്32120700809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. മേരി തോമസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അജിതകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രമ്യ . B.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ന്യൂ എൽപിഎസ് ആഞ്ഞിലിത്താനം

ചരിത്രം

ആഞ്ഞിലിത്താനം ഗവ മോഡൽ ന്യു എൽ പി സ്കൂൾ ആരംഭിച്ചത് 1948ൽ ആണ്. അന്ന് ഈ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ആകെയുണ്ടായിരുന്നത് ആഞ്ഞിലിത്താനത്തിന്റെ ഹൃദയ ഭാഗത്തു നിന്നും വളരെ ദൂരെ പാലക്കുഴി എന്ന് പറയുന്ന സ്ഥലത്ത് S A L P സ്കൂൾ ആയിരുന്നു ആഞ്ഞിലിത്താനം പ്രദേശത്തെ കുട്ടികൾക്ക് അവിടെ പോയി പഠിക്കുവാൻ വളരെ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഈ നാട്ടിലെ പൗര പ്രമുഖന്മാർ ചേർന്ന് ഇവിടെ ഒരു സ്കൂൾ ആരംഭിക്കണമെന്ന് തീരുമാനിക്കുകയും തീരുമാനം നടപ്പിലാക്കുകയും ചെയ്തു.ആദ്യത്തെ പ്രതിസന്ധി സ്കൂൾ തുടങ്ങാൻ ഒരു കെട്ടിടം ലഭിക്കുക എന്നതായിരുന്നു.അന്ന് SNDP ബ്രാഞ്ചിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുൻപിലുള്ള നാലു ബലിക്കൽ പുരയോ ഉള്ള കെട്ടിടം സ്കൂളിന് വേണ്ടി വിട്ട് തരികയായിരുന്നു.അപ്പോൾ സ്കൂൾ ആരംഭിച്ചത് യഥാർത്ഥത്തിൽ SNDP ക്ഷേത്രത്തിൽ വച്ചാണ്.ഒരു സരസ്വതി വിദ്യാലയം എന്ന പേര് അന്വർഥമാക്കുന്നതിന് ഇവിടെ തുടക്കം കുറിച്ചു.അതിനുശേഷം നാട്ടുകാരുടെ ശ്രമഫലമായി ഓലമേഞ്ഞ ഒരു വലിയ ഷെഡ് നിർമ്മിക്കുകയും ആ ഷെഡ് 4 ക്ലാസ് മുറികൾ ആയി തിരിക്കുകയും ചെയ്തു. 5 ക്ലാസ് ഉള്ള സ്കൂൾ ആയിട്ടാണ് സ്കൂൾ ആരംഭിച്ചത് . 4 ക്ലാസ് മുറികൾക്ക് ഒരേസമയം പ്രവർത്തിക്കുവാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ 1,2 ക്ലാസുകളിൽ രാവിലെ 10 മുതൽ 12.30 വരെയും 3, 4 ക്ലാസ്സുകൾ ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ നാലു വരെയും അഞ്ചാംക്ലാസ് രാവിലെ 10 മുതൽ 4:00 വരെയും എന്ന സമയക്രമം പാലിച്ചാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ദീർഘകാലം ഈ ഓല ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തിച്ചത്. പിന്നീടാണ് സർക്കാർ മുൻകൈ എടുത്ത് പക്കാ ബിൽഡിങ് ഇവിടെ പണി പൂർത്തീകരിച്ചത്. ഇപ്പോൾ മെച്ചപ്പെട്ട ഒരു കെട്ടിടം പണി നടന്നു കൊണ്ടിരിക്കുന്നു. ഈ സ്കൂൾ ഇടക്കാലത്ത് യുപി സ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി ഒരു പരിശ്രമം നാട്ടുകാരും സ്കൂളിലെ അധ്യാപകരും ചേർന്ന് മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ നാളിതുവരെയും അത് സാധിച്ചിട്ടില്ല.

 
 

ഒരു യു പി സ്കൂൾ ആയി പ്രവർത്തിക്കുന്നതിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉള്ള സ്കൂളാണിത്. സ്കൂളിന് അന്ന് വാങ്ങിയ സ്ഥലത്താണ് ഗവൺമെന്റ് പിന്നീട് കെട്ടിടം പണിതു നൽകിയത്. ഇന്ന് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാണ് ആഞ്ഞിലിത്താനം പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ ന്യൂ എൽപി സ്കൂൾ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Prof.M K മധുസൂദനൻ നായർ

Prof.M K മധുസൂദനൻ നായർ(Retd Prof)

Dr. P J ഫിലിപ്പ്(Retd Principal)

P P കുഞ്ഞുകുഞ്ഞ്(Retd S P)

സോമശേഖരൻ നായർ (Retd Engineer)

Dr.  ശ്രീനിവാസൻ(Retd principal )

ശ്രീകുമാർ (Administration officer)

വിജയകുമാർ (Retd army J E)

രവി (Retd principal )

സ്കൂളിന്റെ പ്രധാനധ്യാപകരും സേവന കാലയളവും
നമ്പർ പേര് എന്ന് മുതൽ എന്ന് വരെ
1 T N Vargeese 20-5-1963 30-4-1965
2 Annie Mathew 1-8-1965 1967
3 Sanku Krishnan 1974 1977
4 P K Chacko 1979 1983
5 K K Bhaskara Panicker 1983 1985
6 Alice 1986 1991
7 T N Chandrasekharan Nair 1985 1986
8 A K Krishnankutty 8-9-1986 30-3-1991
9 M K Ravindrenatha Panicker 20-6-1991 30-4-1994
10 P J Kunjamma 2-7-1994 1995
11 T K Achamma 4-5-1995 30-5-1998
12 Annamma Titus 15-4-1998 2-7-2004
13 K Joy Vargeese 4-4-2004 5-5-2004
14 K C Susamma 21-5-2004 30-3-2013
15 V K Rajasree 11-7-2013 2015
16 C Ramachandran Nair 2015 2016
18 V K Rajamma 2016 2017
19 Bindu S 2017 2019
20 Mary Thomas 2021 --

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി