ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

43085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43085
യൂണിറ്റ് നമ്പർLK/2018/43085
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅനഘ കെ. രമണൻ
ഡെപ്യൂട്ടി ലീഡർശ്രുതി സന്തോഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമിനാറോഷ്നി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മഞ്ജു എം. കെ
അവസാനം തിരുത്തിയത്
20-11-2023Gghsscottonhill

ലിറ്റിൽ കൈറ്റ്സ് 2019 - 21 ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ് ആദ്യയോഗം

10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അനഘ കെ. രമണനെ തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 11.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് അമിനാറോഷ്നി എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

ലോകസംഗീത ദിനം

സ്കൂളിൽ ലോകസംഗീത ദിനം ഭംഗിയായി ആഘോഷിച്ചു.സൺടെക് ചാനൽ സ്കൂളിൽ തീർത്ത ഇ-വാളിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത ഡോക്കുമെന്റേഷൻ വീഡിയോ പ്രദർശിപ്പിച്ചു. ആ ദിവസത്തെ ഡോക്കുമെന്റേഷനായി ഫോട്ടോ എടുക്കുന്ന കുട്ടികളുടെ ചിത്രം പത്രത്തിൽ വന്നു.

ആർട്ടിഫിഷൽ ഇന്റലിജൻറ് ക്ലാസ്

പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീമതി. ലക്ഷ്മി സുനിൽ 15.7.2019 ന് ആർട്ടിഫിഷൽ ഇന്റലിജന്റ് ന്റെ ക്ലാസ് എടുത്തു. തങ്ങൾ പഠിക്കുന്ന കാര്യങ്ങളുടെ ഉപയോഗങ്ങൾ മനസിലാക്കാൻ ഈ ക്ലാസിലൂടെ കഴിഞ്ഞു.

വിക്ടേസ് ഓഡിഷൻ19.7.2019 വിക്ടേസ് ചാനലിൽ വാർത്ത വായിക്കാൻ ഓഡിഷനുകൊണ്ടു പോയി. കൈറ്റ് അംഗങ്ങൾ ഉൾപ്പെടെ 9 കുട്ടികളെ തിരഞ്ഞെടുത്തു.

ചാന്ദ്രയാൻ

22.7.2019 ചാന്ദ്രയാൻ റോക്കറ്റ് വിക്ഷേപണം ഹൈടക്ക് ക്ലാസുകളിലും ലാബിലും 2.30 മുതൽ കാണിച്ചു. കൂടാതെ സൈറ്റ് (SITE) നിർമ്മിച്ച ചാന്ദ്രയാൻ 1 എന്ന വീഡിയോ കാണിച്ചു.

സൈബർ സുരക്ഷ

3. 8.19 സൈബർ സുരക്ഷ , ഹാക്കിംഗ് എന്നീ വിഷയങ്ങളിൽ ജി.ടെക്കിന്റെ നേതൃത്വത്തിൽ കൈറ്റ് അംഗങ്ങൾക്കായി ക്ലാസ് എടുത്തു.

ഐറ്റി മേള

13.8.2019 മുതൽ ഐറ്റി മേള നടന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു .മലയാളം ടൈപ്പിംഗ് , അനിമേഷൻ , പ്രോഗ്രാമിങ് തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തു .

പരിശീലന കളരി

കഴിഞ്ഞ വർഷം നൽകിയ ഉറപ്പിന്റെ ആസ്ഥാനത്തിൽ ശിശുവിഹാർ സ്കൂളിലെ 2 കുട്ടികൾക്ക് 19.6.20l9 മുതൽ എല്ലാ ബുധനാഴ്ചയുo പരിശീലനം നൽകി വരുന്നു .കൂടാതെ സ്കൂളിലെ യു.പി കുട്ടികൾക്കും പരിശീലനം നൽകുന്നു.

ഡിജിറ്റൽ പൂക്കളം

ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ‍ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.


ഓണചങ്ങാതി

ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ ശിവപ്രിയ എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് ശിവപ്രിയ സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.

കമ്പ്യൂട്ടർ സാക്ഷരതാക്ലാസ്

LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.റാണി ലക്ഷ്മി , അനുപമ , ഗൗരി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇ-ഇലക്ഷൻ

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.രാവിലെ വോട്ടിംഗ് മെഷീൻ (ലാപ്ടോപ് ) ലാബിൽ നിന്നും ഇഷ്യൂ ചെയ്തു. എ സി വി ന്യൂസിൽ വാർത്ത വന്നിരുന്നു.തുടർന്ന് 98 ക്ലാസ്സിലും ഇ -ഇലക്ഷൻ നടന്നു.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും ഇ-ഇലക്ഷൻ രീതിയിൽ നടത്തി.ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വം നൽകി.ബാലറ്റ് പേപ്പർ ഇല്ലാതെ ഹരിത ചട്ടം പാലിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ.

സബ്-ജില്ല ശാസ്‌ത്രോത്സവം

കരമന കരമന ബോയ്സിൽ നടന്ന ഐ റ്റി ഉപജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് എച്ച് എസിന് ഐ റ്റി ഓവർഓൾ & ബെസ്റ്റ് ഐ റ്റി സ്കൂൾ എന്നിവ ലഭിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് അമിന ടീച്ചർ എയ്ഡിൽ സമ്മാനം നേടി. മലയാളം ടൈപ്പിംഗ് - കീർത്തി സുനിൽ (2nd) ആനിമേഷൻ - പാർവ്വതി (1st ) സ്ക്രാച്ച് പ്രോഗ്രാം- കാതറിൻ (1st ) മൾട്ടിമീഡിയ പ്രസന്റേഷൻ- നന്ദിനി (1st ) ഡിജിറ്റൽ പെയിന്റിംഗ് - അഷ്ടമി (1st )ഐ റ്റി ക്വിസ് - അനഘ കെ രമണൻ (1st )ജില്ലാതല ഐ റ്റിമേള (നെല്ലിമൂട് ന്യൂ ഹയർ സെക്കണ്ടറി സ്‌കൂൾ ) കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു .കീർത്തി (എച്ച് എസ് )- 1ST നേടി. ആഭ (എച്ച് എസ് എസ് ) - 1ST നേടി സ്റ്റേറ്റിലേക്ക് തിരഞ്ഞെടുത്തു .



മാതൃശാക്തീകരണ പരിപാടി

സ്മാർട്ട് അമ്മ എന്ന പേരിൽ അസംബ്ലി ഹാളിൽ വെച്ച് നടന്നു. ഭയങ്കരമായ മഴയായിരുന്നു. കാലാവസ്ഥ പ്രതി കൂലമായിരിന്നിട്ടും 100-ൽ കൂടുതൽ അമ്മമാർ വന്നു.വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , ക്യു ആർ കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്അംഗങ്ങളായ അനഘ കെ രമണൻ , ശ്രുതി സന്തോഷ് , റാണി ലക്ഷ്മി എന്നിവർ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ അമിനറോഷ്‌നി , മഞ്ജു എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഗാഥാ, ഗസൽ , മീരാഭാരതി , ഇന്ദ്രജ , ഗൗരി , അനുപമ , നിവേദിത , അക്ഷയ ലക്ഷ്മി , അനഘ സുരേഷ് തുടങ്ങിയവർ രജിസ്‌ട്രേഷനും, ക്യു ആർ കോഡ് സ്കാനിങ്ങിനും സഹായിച്ചു. സമഗ്ര , വിക്‌ടേഴ്‌സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി."സ്മാർട്ട് അമ്മ " എന്ന പരിപാടിയുടെ വാർത്ത ഓൺലൈൻ അനന്തപുരി ന്യൂസിൽ വന്നു.

സൈബർ സെക്യൂരിറ്റി

കമ്പ്യൂട്ടർ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രോഗ്രാം നടത്തി.സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റിലെ ഐ റ്റി വിങ്ങിലെ മൾട്ടീപ്പോൾ ട്രെയിനിങ് ലഭിച്ച ശ്രി.ജോഷി, ശ്രീ സിറാജുദ്ദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ക്ലാസ്സുകൾക്ക് ശേഷം ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.അതിൽ ഗവ.മോഡൽ സ്കൂൾ ഒന്നാം സമ്മാനം (2500 രൂപ)മണ്ണക്കാട് സ്കൂൾ രണ്ടാം സമ്മാനം (1500 രൂപ കാർമൽ ഗേൾസ് മൂന്നാം സമ്മാനം (1000 രൂപ ) നേടി. ക്യാഷ് പ്രൈസ് നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

സ്കൂൾ ഡേ

സ്കൂൾ ഡേയിൽ ലിറ്റൽ കൈറ്റിന്റെ ഭാഗമായി സംസ്ഥാനതല ഐ റ്റി മേളയിൽ പങ്കെടുക്കുത്ത കീർത്തി സുനിൽ-ന് മോമെന്റോ നൽകി. കൂടാതെ ബെസ്റ്റ് ഔട്ട്ഗോയിംഗ് ലിറ്റൽ കൈറ്റ് ആയി കാതറിനെ (സംസ്ഥാനതല ലിറ്റൽ കൈറ്റ് ക്യാമ്പിൽ പങ്കെടുത്തു ) തിരഞ്ഞെടുത്തു സമ്മാനം നൽകി.ബെസ്റ്റ് ഡോക്യൂമെന്റഷൻ മെമ്പർ ആയി റാണി ലക്ഷ്മിയെ തിരഞ്ഞെടുത്തു സമ്മാനം നൽകി.

കോട്ടൺഹിൽ ഡിലൈറ്റ്

കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ സ്കൂളുമായി ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഏപ്രിൽ 30 2020 നു കോട്ടൺഹിൽ ഡിലൈറ്റ്എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിലാണ് കോട്ടൺഹിൽ സ്കൂളിന് വേണ്ടി ചാനൽ ആരംഭിച്ചത് . ശ്രീമതി ആമിനറോഷ്‌നി ടീച്ചർചാനലിന്റെ കാര്യങ്ങൾ ചെയ്തു വരുന്നു.ഇപ്പോൾ ചാനലിൽ 3 കെ സബ്സ്ക്രബേസ് ഉണ്ട് . 500 ൽ പരം വിഡിയോകൾ ഇതിനോടകം അപ്‌ലോഡ് ചെയ്തിട്ടുണ്ട് കുട്ടികളുടെ വിവിധ കഴിവുകൾ നിറഞ്ഞ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഡിയോകൾ, ഗാനങ്ങൾ നൃത്തങ്ങൾ, പ്രസംഗങ്ങൾ ബോധവത്കരണ വിഡിയോകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ലിറ്റിൽ കൈറ്റ് കുട്ടികളുടെ സൃഷ്ടികളായ വിവിധ അനിമേഷൻ വിഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കൂടാതെ നമ്മുടെ അധ്യാപകരുടെ വിക്ടേഴ്‌സ് ഫോളോഅപ്പ് ക്ലാസ്സുകളും ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു ദിനാചരണങ്ങളിൽ പ്രധാന അധ്യാപകരുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് ചില പ്രധാന ദിനങ്ങളിൽ സ്കൂളിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പ്രോഗ്രാമുകൾ യൂട്യൂബിൽ ലൈവ്ആയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ധാരാളം കുഞ്ഞുങ്ങളെ ഒരു പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞു യൂട്യൂബ് ചാനൽ കൂടാതെ ഒരു ഫേസ് ബുക്ക് പേജും ഇൻസ്റ്റഗ്രാം ഉം ഉണ്ട് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ഈ കാലത്തിലും ഒരുമിച്ചു നിറുത്തുവാൻ സാധിക്കുന്നു .

കോട്ടൺഹിൽ ഡിലൈറ്റ്

പിങ്ക് എഫ് എം

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ് എം .സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021 നു കുട്ടികൾക്ക് വാട്സ്ആപ് വഴി ഓഡിയോ ഉം വീഡിയോ സ്കൂൾ യുട്യൂബ് ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവി‍‍ഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു .

പിങ്ക് എഫ് എം

ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ്

വീഡിയോ മാഗസിൻ

കോവിഡ് മഹാമാരിയുടെ അധിവ്യാപനം തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ഓണക്കാലം ...... ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു. അമിനാറോഷ്നി, ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര , മുൻ പ്രധാന അദ്ധ്യാപികമാർ, പ്രിൻസിപ്പൽ അധ്യാപികമാർ ,പൂർവ്വ വിദ്യാർത്ഥിനികൾ, എല്ലാവരും ചേർന്ന് ഓണത്തിന്റെ മധുര സ്മരണകൾ കൊണ്ട് കാഴ്ചയുടെ മനോഹാരിത തീർത്ത മാഗസിൻ' ഓർമ്മകളോടൊപ്പം നൃത്തവും പാട്ടും പേർത്ത് വെച്ച ഡിജിറ്റിൽ മാഗസിൻ ഡിജിറ്റൽ എഡിറ്റിങ് രംഗത്തെ നൂതന ആശയമാണ്. ഡിജിറ്റൽ മാഗസിനുകൾ കോട്ടൺഹില്ലിലെ കഥ പറയാറുണ്ട് എന്നാൽ ഈ വ൪ഷംഓണമില്ലാത്ത ഓണത്തിന് വീഡിയോ മാഗസിൻ പരീക്ഷിക്കുന്നു . മലയാളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും പഠിപ്പിക്കുന്നവരുടെയും പഠിപ്പിച്ചിരുന്നവരുടെയും പഠിച്ചവരുടെയും ഓണം ഓർമകളും കാണാം. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വം ഇതിന് വളരെ സഹായകമായി.

കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇

https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine)

കേരളമാപ്പ്


ഏഷ്യയിൽ തന്നെ ഏറ്റവുമധികം പെൺകുട്ടികൾ പഠിക്കുന്ന പെൺപള്ളിക്കൂടം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും , ലിറ്റിൽ കൈറ്റും ചേർന്ന് തയ്യാറാക്കിയ രസകരമായ ഒരു കേരളമാപ്പ് ആണിത്. ഏത് ജില്ലയിൽ പറ്റി ആണോ കൂട്ടുകാർക്ക് അറിയേണ്ടത് ആ ജില്ലയിൽ ക്ലിക്ക് ചെയ്താൽ ശബ്ദ രൂപത്തിൽ ജില്ലയെ പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് കേൾക്കാം. മാപ്പ് കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം

കേരളമാപ്പ്

ലിറ്റിൽ കൈറ്റ്സ് 2019 - 2022 ബാച്ച് പ്രവർത്തനങ്ങൾ

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ് ആദ്യയോഗം

20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,എച്ച്. എം, എസ് എം സി ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി എയ്ഞ്ചൽ മറിയ, ഡെപ്യൂട്ടി ലീഡറായി ഭദ്ര കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രീയ ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 3 ക്ലാസുകൾ നൽകി. വിവിധ അനിമേഷനുകൾ, ഗെയിം എന്നിവ ഉണ്ടാക്കി. മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........

ഡിജിറ്റൽ യുഗത്തിലേക്ക്

2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.

അക്ഷരവൃക്ഷം

കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നിയും ചേർന്ന്എ ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

വായനാദിനം

ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.

നോട്ടീസുകൾ

വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറാണ്.

നോട്ടീസുകൾ

ബോധവത്കരണ പരിപാടികൾ

ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി.

തിരികെ വിദ്യാലയത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു.കോവിഡ് കാരണം സ്കൂൾ അടച്ചതിനാൽ കൂടുതൽ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല .

ലാബുകൾ സജീകരണം

 
 

കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.

ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ്

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ ഡ്രൈവ് നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.

സ്കൂൾ വിക്കി അപ്ഡേഷൻ

 

സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു. കോവിഡ് കാരണം സ്കൂൾ അടച്ചതിനാൽ കൂടുതൽ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല . സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യുകയും അവ സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ബാച്ചിലെ ഏയ്ജൽ മറിയ, മമ സുജ, ആസിയ , ശുഭ , കലാ വേണി, സൈറ, ഭദ്ര കൃഷ്ണ, തുടങ്ങിയവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു

സത്യമേവ ജയതേ

 
സത്യമേവ ജയതേ
 
സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ.റ്റി സി ജയ എ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.