ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ചരിത്രം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. 1945ൽ ഇത് ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. 1950ൽ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ൽ ഒരുപൂർണ്ണഹൈസ്കൂളായും ഉയർത്തപ്പെട്ടു. പൂർണ്ണഹൈസ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അടൂർസ്വദേശിയായ നാരായണക്കുറുപ്പ് സാർ ആയിരുന്നു. 1990 ൽ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ൽ ഹയർസെക്കന്ററിയുംഅനുവദിച്ചു. ദൂരദേശത്ത് നിന്നും വരുന്ന അധ്യാപകർക്കു താമസിക്കാനായി സ്കൂളിന് ഒരു കോർട്ടേഴ്സ് കെട്ടിടം ഉണ്ടായിരുന്നു. പിന്നീട് ഈ കെട്ടിടം ഹയർസെക്കൻഡറി ക്ലാസ് മുറികൾക്കായി ഉപയോഗപ്പെടുത്തി. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടൻസി കോഴ്സ് രണ്ട് ബാച്ചും, ഹയർസെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയൻസിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോൾ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ 10 ഡിവിഷനുകളും ഉണ്ട്. ഇപ്പോൾ ഹൈസ്കുൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലക്കി ടീച്ചർ , ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ഷീല , വൊക്കേഷണൽ ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീ നവാസ് എന്നിവർ സ്കൂളിന്റെ മേലധികാരികളായി സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പി.ടി.എ പ്രസിഡന്റ് ശ്രീ. മനുവിന്റെ നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങൾ സദാ ഊർജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയിൽ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങൾക്കും അടിസ്ഥാനം.