ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അഭിരുചി പരീക്ഷ

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 രാവിലെ 10 മണിക്ക് നടത്തി. നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന, ലിറ്റിൽ കൈറ്റ്സിൽ ചേരാൻ പേരുകൾ തന്ന ,രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പരീക്ഷ നടത്തിയത്. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറിൽ, വിദ്യാലയത്തിൽ വെച്ച് പരീക്ഷ നടത്തി. 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. സമയം 30 മിനിറ്റ്. പരീക്ഷയിൽ 25% സ്കോർ നേടുന്ന വിദ്യാർഥിനികൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടും. മൂല്യനിർണയം കൈറ്റ് @ സ്കൂൾ ആണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും കൈറ്റ് തന്നെ.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐസിടി പുസ്തകം, 2020-21 വർഷത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ ഐ.സി.ടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ് യുക്തിയുമായി ബന്ധപ്പെട്ട മേഖല എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അഭിരുചി പരീക്ഷ. പരീക്ഷാ സോഫ്റ്റ്‍വെയർ ഉപയോഗം, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.

 
അഭിരുചി പരീക്ഷ

ഫീൽഡ് ട്രിപ്പ്

ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോവിഡ് ദീർഘദൂര യാത്രകൾക്ക് കടിഞ്ഞാണിട്ട സാഹചര്യത്തിൽ വിദ്യാലയത്തിന് സമീപമുള്ള കളർ ലിങ്ക് ഡിജിറ്റൽ പ്രിൻറിംഗ് പ്രസ്സിലേക്കാണ് ഫീൽഡ് വിസിറ്റ് നടത്തിയത്. ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത ശേഷം പ്രിൻ്റ് ചെയ്ത് ഉല്പന്നമായി വരുന്ന വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രിൻറിംഗ് ടെക്നീഷ്യൻസ് വിശദീകരിച്ചു കൊടുത്തു. വ്യത്യസ്തമായ പ്രിൻറിംഗുകളെ കുറിച്ചും അതിനുപയോഗിക്കുന്ന മെഷീനുകളെ കുറിച്ചും അവബോധം നലകി.ലാമിനേറ്റ് ചെയ്ത് കവറുകൾ മെഷീനിലൂടെ ഉൽപന്നമായി വരുന്നതിൻ്റെ ഡെമോൺസ് ട്രേഷനുo ഉണ്ടായി. എസ് ഐ ടി സി അരുൺ മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവരുടേയും നേതൃത്വത്തിലാണ് ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചത്. യൂണിറ്റ് അംഗങ്ങളെല്ലാവരും പങ്കാളികളായ യാത്രയിൽ മണികണ്ഠൻ മാസ്റ്റർ, രാജി ടീച്ചർ എന്നിവരും അനുഗമിച്ചിരുന്നു. യൂണിറ്റ് ലീഡർ സാക്കിയ എൻ ജെ നന്ദി പറഞ്ഞു .തുടർന്ന് റിഫ്രെഷ്മെൻറ് ഉണ്ടായി.

 
ഫീൽഡ് ട്രിപ്പ്

ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് നടന്നു. 2022 ജനുവരി 20ന് വിദ്യാലയത്തിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ടി.കെ.ലതടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ശ്രീലത ടീച്ചർ, എസ് ഐ ടി സി അരുൺ മാസ്റർ എന്നിവർ ഉദ്ഘാടന വേദിയിൽ സംസാരിച്ചു. രാവിലെ 9:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9 30 ന് മൊഡ്യൂൾ പ്രകാരം ക്ലാസുകൾ തുടങ്ങി. 40 അംഗങ്ങളിൽ 34 കൈറ്റ്സ് ക്ലാസ്സിൽ ഹാജരായിരുന്നു.

മഞ്ഞുരുക്കൽ പ്രവർത്തനങ്ങൾ അരുൺ മാസ്റ്ററുടെ നേതൃത്വത്തിൽ രസകരമായി അരങ്ങേറി.

ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് ക്ലാസ്സ് മുറി ക്രമീകരിച്ചത് .സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിദ്യാർത്ഥികൾ കയ്യിൽ കരുതിയിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് മൊഡ്യൂളുകളിലായി നടന്ന പ്രവർത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവർ മുന്നോട്ടു കൊണ്ടുപോയി. താൽപര്യവും ഭാവനയും യുക്തിബോധവും യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. ഉച്ചയൂണ്, റിഫ്രഷ് മെൻറ് പ്രവർത്തനങ്ങൾ ഇവ ക്യാമ്പ് തലത്തിൽ നൽകി. 3:15 ന് മാസ്റ്റർ ട്രെയിനർ സുഭാഷ് മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു.

 
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ്

2019- 21 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി

2019- 22 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉയർന്ന ഗ്രേഡ് നേടി വിദ്യാലയത്തിന് അഭിമാനമായി. 35 അംഗങ്ങളുള്ള യൂണിറ്റിൽ 35 പേരും എ ഗ്രേഡ് നേടി പ്ലസ് വൺ പ്രവേശനത്തിനുള്ള ബോണസ് പോയൻറിന് അർഹരായി. കോവിഡ് കാലം കവർന്നെടുത്ത പ്രാക്ടിക്കൽ ക്ലാസുകൾക്ക് പകരമായി സ്കൂൾ തുറന്നപ്പോൾ ചിട്ടയായ പരിശീലനത്തിന് വിദ്യാർത്ഥികൾ തയ്യാറായി. ആനിമേഷൻ, സ്ക്രാച്ച് ,മലയാളം കമ്പ്യൂട്ടിംഗ് എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കിയത്. അധ്യാപകരുടെയും വിഷയാധ്യാപകരുടെയും സഹകരണത്തോടെ അരുൺ മാസ്റ്റർ, മണി ടീച്ചർ , റസീന ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സിന് വേണ്ട നിർദ്ദേശങ്ങൾ നൽകി . പഠനത്തിൻ്റ ഭാഗമായി ഡിജിറ്റൽ പ്രിൻറിംഗ് പരിചയപ്പെടാൻ ഫീൽഡ് ട്രിപ്പും നടത്തുകയുണ്ടായി.