കുപ്പം എം എം യു പി സ്കൂൾ/അക്ഷരവൃക്ഷം/അരുണിന്റെ കൂട്ടുകാർ

അരുണിന്റെ കൂട്ടുകാർ

അനന്യയും ശബ്നയും നാലാം ക്ലാസിലാണ് പഠിക്കുന്നത് അവർ നല്ല കൂട്ടുകാരാണ്. നന്നായി പഠിക്കുകയും ചെയ്യും സ്കൂളിലെ ടീച്ചർമാർക്കും മറ്റു കുട്ടികൾക്കും അവരെ ഇഷ്ടമായിരുന്നു. പഠനേതര കാര്യങ്ങളിലും അവർ മിടുക്കനായിരുന്നു മറ്റുള്ളവരെ സഹായിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ ക്ലാസ്സിലേക്ക് ഒരു കുട്ടി പുതുതായി വന്നു. അരുൺ എന്നായിരുന്നു അവന്റെ പേര്. അവന്റെ കാലിൽ ചെറിയൊരു വളവ് ഉണ്ടായിരുന്നു. ക്ലാസിലെ കുട്ടികൾക്ക് അവന്റെ കൂടെ കൂടാൻ ഇഷ്ടം ആയിരുന്നില്ല. എല്ലാവരും അവനെ മുടന്തൻ എന്ന് വിളിച്ചു കളിയാക്കും. അത് അവനിൽ സങ്കടം ഉണ്ടാക്കി.

ഒരു ദിവസം ഉച്ച ഭക്ഷണം കഴിക്കാൻ വേണ്ടി ബെല്ലടിച്ചു. എല്ലാ കുട്ടികളും ഭക്ഷണം വാങ്ങാൻ വേണ്ടി കഞ്ഞിപ്പുര യിലേക്ക് ഓടാൻ തുടങ്ങി. അരുണും പാത്രമെടുത്ത് കഞ്ഞിപ്പുര യിലേക്ക് മെല്ലെ മെല്ലെ നടന്നു. പെട്ടെന്ന് പുറകിൽ നിന്ന് ആരോ അവനെ തള്ളി ഇട്ടു . അരുൺ വീണിടത്തു നിന്ന് കരയാൻതുടങ്ങി. അപ്പോഴാണ് അനന്യയും ശബ്നയും അരുണിനെ കണ്ടത്. അവർ അവനെ എഴുന്നേൽപ്പിച്ചു. അരുണിന് ഭക്ഷണവും വാങ്ങി കൊടുത്തു. അവനെ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി. അരുണിനെ അവരുടെ അടുത്ത് ഇരുത്തി. ഒന്നിച്ചു ഭക്ഷണം കഴിച്ചു . "എന്നെ എല്ലാവരും കളിയാക്കുന്നു" , "എന്റെ കൂടെ കൂടാൻ ആർക്കും ഇഷ്ടമില്ല" അരുൺ അവരോട് പറഞ്ഞു. ഇനിമുതൽ നമ്മൾ നിന്റെ കൂട്ടുകാരൻ ആണെന്ന് അനന്യയും ശബ്നയും പറഞ്ഞു. അരുണിനു സന്തോഷമായി ബെൽ അടിച്ചപ്പോൾ എല്ലാവരും ക്ലാസിലേക്ക് പോയി. അനന്യയും ശബ്നയും ക്ലാസിന്റെ മുന്നിൽ നിന്നു. ശേഷം ഇങ്ങനെ പറഞ്ഞു "ഇനി മുതൽ ആരും അരുണിനെ കളിയാക്കരുത്. ബുദ്ധിമുട്ടുകൾ നമുക്ക് ദൈവം നൽകുന്നതാണ്. ബുദ്ധിമുട്ടുകൾ ഉള്ളവരെ നമ്മൾ സഹായിക്കുകയാണ് വേണ്ടത്". ഇതുകേട്ട് മറ്റു കുട്ടികൾക്ക് കുറ്റബോധം തുടങ്ങി. ഇനിമുതൽ ഞങ്ങൾ നിന്റെ കൂട്ടുകാർ ആയിരിക്കും എന്ന് അവർ പറഞ്ഞു. അരുണിന് സന്തോഷമായി . അങ്ങനെ അവർ നല്ല കൂട്ടുകാരായി.



അൻസ ടി
4 സി എം എം യു പി കുപ്പം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ