ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി 2021-2022 അധ്യയന പ്രവർത്തനങ്ങൾ

  • 05/06/2021 - ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു വീഡിയോ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രസംഗ മത്സരം,ക്വിസ് മത്സരം, വീടുകളിൽ പൂന്തോട്ടം ഉള്ളവർ പൂന്തോട്ടങ്ങൾ നിർമിക്കുന്ന ചിത്രം, ഔഷധസസ്യങ്ങൾ പരിപാലിക്കുന്ന ചിത്രം, ഔഷധഗുണങ്ങൾ കുട്ടികൾ പറയുന്ന വീഡിയോ എന്നിവ സംഘടിപ്പിച്ചു.
  • 06/06/2021- വാർത്താദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം, വാർത്താവായന മത്സരം സംഘടിപ്പിച്ചു.
  • 19/06/2021- അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ജയകൃഷ്ണൻ സാറിന്റെയും അമൃത ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് ശ്വസനപ്രക്രിയ ഏറ്റവും ലളിതമായ രീതിയിൽ പരിശീലിപ്പിച്ചു.
  • 27/06/2021-മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താവായന മത്സരത്തിൽ കുമാരി ആൻഡ്രിയ സാബുവിന് അഞ്ചാം സ്ഥാനം ലഭിച്ചു
  • 07/07/2021-വായന മാസാചരണ സമാപനയോഗം ഗൂഗി‍‍ൾ മീറ്റിങ്ങിലൂടെ നടത്തി. പ്രശസ്ത കഥകളി കലാകാരിയും തിരുവാതിര പരിശീലകയും സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപികയുമായ ശ്രീമതി.പ്രീത ബാലകൃഷ്ണൻ കല എന്ന വിഷയത്തെ അധികരിച്ച് സവിശേഷ മുദ്രകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
  • 14/07/2021-എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ലഭ്യമാക്കുന്നതിനായി സ്കൂൾ തല സമിതി യോഗം രൂപീകരിച്ചു.ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ ,വിവിധ സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
  • 20/07/2021-കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് വിദ്യാധരൻ ട്രസ്റ്റ് നൽകിയ ഒരു ഫോൺ എട്ടാം ക്ലാസിലെ കുട്ടിക്ക് നൽകി.സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും ചാന്ദ്രദിന പരിപാടികളും സംഘടിപ്പിച്ചു.
  • 27/07/2021-ഡോക്ടർ എപിജെ അബ്ദുൽ കലാം ഓർമ ദിനത്തിൽ അദ്ദേഹത്തിൻറെ മഹനീയ വാക്കുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫ്ലിപ്പ് ആൽബവും മാഗസിനും പുറത്തിറക്കി
  • 15/08/2021-സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി 8 30 ന് സ്കൂൾ അങ്കണത്തിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തി യോഗത്തിൽ പങ്കെടുത്ത ഏവർക്കും മധുരപലഹാരം വിതരണം ചെയ്തു കോവിസ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ ആസൂത്രണം ചെയ്തു
  • 18/08/2021-ഓണക്കാഴ്ച എന്ന പേരിൽ മാത്തമാറ്റിക്സ് ക്ലബ് മനോഹരമായ ഒരു വീഡിയോ അവതരിപ്പിച്ചു
  • 24/08/2021-സിംഗിൾ വിൻഡോ രജിസ്ട്രേഷനു വേണ്ടി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
  • 25/08/2021-സർഗോത്സവം 2021  മലയാള സംഘം മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
  • 16/09/2021-ഓസോൺ ദിനം ആചരിച്ചു.
  • 15/09/2021-ഹിന്ദി ദിവസത്തിൻറെ ഭാഗമായി ഒരു വീഡിയോ നിർമ്മിച്ച ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു
  • 23/09/2021-പോഷൻ അഭിയാൻ മാസാചരണത്തിന് ഭാഗമായി കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി ഹെൽത്ത് ആൻഡ് ബാലൻസ് ഡയറ്റ് എന്ന വിഷയത്തിൽ കുമ്പളങ്ങിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ നസീർ അഹമ്മദ്  ഗൂഗിൾ മീറ്റിലൂടെ ക്ലാസെടുത്തു.
  • 21/09/2021-ലോക അൽഷിമേഴ്സ് ദിനത്തിൽ കുട്ടികളെ പ്രസംഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമ്മിച്ചു
  • 24/09/2021-പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ രക്ഷാകർത്താക്കൾക്ക് വേണ്ടി   നടത്തിയ മക്കൾക്കൊപ്പം പരിപാടിയിൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകരായ ആർ പിമാർ മാതാപിതാക്കൾക്ക് ക്ലാസ്സെടുത്തു.
  • 2/10/2021-ഗാന്ധി ജയന്തിയോടനുബന്ധിച്ച് വീഡിയോ നിർമ്മിച്ച് സോഷ്യൽ സയൻസ് ക്ലബ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
  • 04/10/2021-അധ്യാപകർക്ക് ജി ഷൂട്ട് ഭാഗമായി ഒരു പരിശീലന ക്ലാസ്സ് ടി ഡി. സ്കൂളിലെ ശ്രീകുമാർ സാറും  സെന്റ്സെബാസ്റ്റിലെ ഫാബിയൻ സാറും ക്ലാസെടുത്തു.
  • 07/10/2021-എട്ടാം ക്ലാസിലെ കുട്ടികളുടെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
  • 16/10/2021-2021 22 അധ്യയനവർഷത്തിലെ പിടിഎയുടെ പൊതുയോഗം ഗൂഗിളിലൂടെ നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
  • 28/10/2021-മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ളാസ് നൽകി.
  • 01/11/2021-പ്രവേശനോത്സവം കോവിഡ മാനദണ്ഡങ്ങൾക്കനുസരിച്ച് ആഘോഷിച്ചു വാർഡ് മെമ്പറും പിടിഎ പ്രസിഡണ്ടുമായ ശ്രീമതി ജാസ്മിൻ  രാജേഷിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ നടത്തി
  • 08/11/2021-എട്ടാം ക്ലാസിലെ ആദ്യ ബാച്ച് ആരംഭിച്ചു കലാവിരുതുകൾ പ്രകടിപ്പിച്ചു ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചു
  • 16/11/2021-ഒമ്പതാം സ്റ്റാൻഡേർഡിലെ കുട്ടികളുടെ ആദ്യ മാച്ച് ആരംഭിച്ചു
  • 28/11/2021- ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി 66 കുട്ടികൾ പരീക്ഷ എഴുതി
  • 1/12/2021-ലോക എയ്ഡ്സ് ദിനാചരണം നടത്തി.
  • 09/01/2021-1997 മാർച്ചിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ 40 വിദ്യാർത്ഥികൾ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂളിൽ സമ്മേളിച്ചു.
  • 11/01/2021-കുമ്പളങ്ങി ഗ്രാമത്തിൽ  നടപ്പിലാക്കുന്ന സാഗി പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ കുമ്പളങ്ങി നടപ്പിലാക്കുവാൻ എച്ച്.എൻ.എൽ  മാനേജ്മെൻറ് അക്കാദമി  നേതൃത്വം കൊടുക്കുന്ന തിങ്കൾ പദ്ധതിയുടെ ഭാഗമായി മാതാപിതാക്കൾക്ക്  ആർത്തവ കപ്പുകൾ വിതരണം ചെയ്തു
  • 14/01/2021-കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ 8, 9 ,10 ക്ലാസുകളിൽ പഠിക്കുന്ന 320 കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി കോവാക്സിൻ ഇൻജക്ഷൻ നടത്തി.
  • 19/01/2021-2019-2020,2020 -2021 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് മോമന്റോ നൽകി ആദരിച്ചു.
  • 26/01/2021-റിപ്പബ്ലിക് ദിന ചടങ്ങുകൾ 9 മണിക്ക് ആരംഭിച്ചു ശ്രീമതി മിനി കെ ഹെഡ്മിസ്ട്രസ് പതാക ഉയർത്തി
  • 16/02/2021-എക്സൈസ് ഡിപ്പാർട്ട്മെൻറ് ലെ ഓഫീസർ കെ കെ അരുൺ  സാർ വിമുക്തി മിഷന്റെ  ഭാഗമായി നടത്തിയ വെബിനാറിൽ മാതാപിതാക്കൾ പങ്കെടുത്തു.
  • 17/02/2021-കോവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പിന് രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കി