ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/വേനലവധി സുന്ദരമാക്കാം
വേനലവധി സുന്ദരമാക്കാം
ഈ വേനലവധിക്കാലം വിദ്യാർഥികളായ നമ്മൾ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിയിരിക്കേണ്ട അവസ്‍ഥയിലാണ്. എന്നാൽ നമുക്ക് പലതും ചെയ്യുവാനുണ്ടല്ലോ. തുടക്കം വീട്ടിൽത്തന്നെയാകാം. വീട് വൃത്തിയാക്കൽ, അടുക്കളയിൽ അമ്മയെ സഹായിക്കാൻ, മുറ്റത്തൊരു പച്ചക്കറിത്തോട്ടമൊരുക്കാൻ, നല്ല പുസ്‍തകങ്ങളെ കൂട്ടുകാരാക്കുവാൻ ഇങ്ങനെ പലതും. നമുക്ക് ചെയ്യാൻ കഴിയും. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വീടും പരിസരവും വൃത്തിയാക്കുന്ന ചുമതല നമുക്കേറ്റെടുക്കാം. മാലിന്യങ്ങൾ ഒരു കാരണവശാലും വീടിനു ചുറ്റും ഇടരുത്. ജൈവമാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റ് നിർമിച്ച് അതിൽ നിക്ഷേപിക്കുകയാണെങ്കിൽ വീട്ടാവശ്യത്തിനുള്ല ഗ്യാസ് ഉൽപാദിപ്പിക്കാം. ജൈവമാലിന്യങ്ങൾ ശേഖരിച്ച് മുൻസിപ്പാലിറ്റിയെ ഏൽപ്പിക്കാം. ശുചിമുറി വൃത്തിയായി സൂൿഷിക്കുവാനും ശ്രദ്ധിക്കുക. വീട്ടിലുള്ള മാലിന്യങ്ങൾ പൊതുസ്‍ഥലത്ത് നിൿഷേപിക്കുന്നതും അവസാനിപ്പിക്കാം. നമുക്കു വേണ്ടി നമ്മൾ തന്നെ വൃത്തിയുള്ള അന്തരീൿഷം ഈ ഭൂമിയിൽ സംജാതമാക്കാം. അടുത്ത തലമുറയ്‍ക്കു വേണ്ടി നമുക്ക് പ്രകൃതിയെ ഒരുക്കാം. ഇന്ന് നമ്മൾ അകന്നിരിക്കുമ്പോഴും നമ്മുടെ മനസ്സുകൾ ഒന്നാണ്. എല്ലാ കരങ്ങളും മിഴികളും ഈശ്വരന്റെ സന്നിധിയിലേക്ക് ഉയർന്നിരിക്കുന്നു. ഒറ്റക്കെട്ടായി നിന്ന് ലോകത്ത് പടർന്നിരിക്കുന്ന കൊറോണ (കോവിഡ്-19) പോലുള്ള എല്ലാ മഹാമാരിയെയും നമ്മുടെ ഈ ഭൂമിയിൽ നിന്ന് എന്നന്നേയ്‍ക്കുമായി തുരത്താം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |