തകർത്തിടാം, അകറ്റിടാം ഈ കൊറോണ ഭീതിയെ
ശുചിത്വമാം , സമ്പൂർണ്ണമാം കേരളത്തെ വാർത്തിടാം
കെട്ടിക്കിടക്കുന്ന വെള്ളമൊക്കെ
ഒരുമയോടെ പോക്കിടാം
ഹിന്ദുവോ മുസൽമാനോ ഒന്നും വേണ്ട നമ്മൾക്ക്
ഭാരതീയർ എന്ന നിലയിൽ
കൊറോണക്കെതിരെ പൊരുതിടാം
കഴുകിടാം കൈകൾ നന്നായ്
സാനിറ്റൈസർ ഉപയോഗിച്ച്
പുറത്ത് പോന്ന വേളയിൽ
ധരിച്ചിടാം മാസ്കുകൾ
കയ്യിൽ സൂക്ഷിച്ചിടാം
സത്യവാങ്ങ്മൂലവും
പ്രതിരോധിക്കാം നമുക്കൊന്നായ്
ഈ കൊറോണ വില്ലനെ
തീർത്തിടാം ചങ്ങലയും
ഒരുമയെന്ന വാക്കിനാൽ .....