എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിക്കാം
കൊറോണയെ തോൽപ്പിക്കാം
നമുക്ക് കാണാൻ പോലും കഴിയാത്ത അതി സൂക്ഷ്മമായ വൈറസാണ് കൊറോണ. ഇതിനെയാണല്ലോ ഇന്ന് മനുഷ്യൻ പേടിച്ച് ജീവിക്കുന്നത്. ലോകം മുഴുവനും പടർന്ന് കൊറോണ സംഹാര താണ്ഡവമാടുകയാണ്. എങ്കിലും കൊറോണ മനുഷ്യനെ ഒരു പാഠം പഠിപ്പിച്ചു. ശുചിത്വം പാലിക്കുക എന്ന് . അത് വ്യക്തികൾ മാത്രമല്ല വീടുകളിലും പൊതു സ്ഥലങ്ങളിലും മാർക്കറ്റുകളിലും ഷോപ്പിലും ബസ്, ട്രെയിൻ, തുടങ്ങി എല്ലായിടത്തും. നമ്മൾ കുറച്ച് വർഷങ്ങളായി ദുരന്തങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. സുനാമി, പ്രളയം, നിപ പല പേരുകളിലുള്ള ചുഴലികാറ്റുകൾ , വരൾച്ച, മുതലായവ. ഇതിനെയൊക്കെ മനുഷ്യൻ അതിജീവിച്ചിട്ടുണ്ട്. എന്നാലും കൊറോണയെന്ന മഹാമാരി 2019 ന്റെ അവസാന ദിനങ്ങളിൽ ചൈനയിലെ വുഹാ നിൽ ഉദ്ഭവിച്ച് ആയിരക്കണക്കിന് ആളുകളെ കൊന്ന് ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ് കോവിഡ് - 19 എന്ന പേരിൽ . പല സമ്പന്ന രാഷ്ട്രങ്ങളെയും പിന്നിലാക്കി ഇന്ത്യൻ ജനത കോവിഡ് - 19 നെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു എന്നത് ആശാവഹമാണ്. അതിൽ എടുത്തു പറയേണ്ടതാണ് കേരളത്തിന്റെ മാതൃക. ഇതിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ പങ്ക് നിസ്തുലമാണ്. ഒരുമിച്ചു നിൽക്കാം ചെറുത്ത് തോൽപ്പിക്കാം ഈ മഹാമാരിയെ ........
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |