എ എൽ പി എസ് കുണ്ടായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുണ്ടായി എ.എൽ.പി.സ്കൂൾ.
എ എൽ പി എസ് കുണ്ടായി | |
---|---|
വിലാസം | |
കുണ്ടായി പന്നിക്കൊട്ടൂർ പി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1952 |
വിവരങ്ങൾ | |
ഫോൺ | 9048550402 |
ഇമെയിൽ | nisusaalim@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47418 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ,രാമചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1952 ൽ സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനായിരുന്ന പി.ഇമ്പിച്ചിമമ്മദ് മാസ്റ്റർ ആരംഭിച്ച ഈ വിദ്യാലയം ഒരു നാടിന്റെ സ്വപ്നമായിരുന്നു. രണ്ടു അധ്യാപകരും 76 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ അഞ്ചു അധ്യാപകരും 61 വിദ്യാർത്ഥികളുമാണ് ഉള്ളത്. 1966 ലാണ് സ്കൂളിനു സ്ഥിര അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
55 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആവശ്യത്തിനു ശുചിമുറികളും കിണറും സ്കൂളിനുണ്ട്. കുടിവെള്ള സൗകര്യം പ്യുരിഫയർ സഹിതം ലഭ്യമാണ്
സ്കൂളിൽ കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ട്.
പഠന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
8 അംഗ കമ്മറ്റിയാണ് മാനേജ്മെന്റ് ഭരണം നടത്തുന്നത്. . പി.പി.മുഹമ്മദ് ബഷീർ മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.ഇമ്പിച്ചിമമ്മദ്
കെ പാത്തുമ്മ
പി.കെ. ജാനകി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ.സി.ചന്ദ്രൻ (മുൻ എ.ഇ.ഒ)
- ഹരിദാസൻ (കേരള യുനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകൻ)
- അശോകൻ (കണ്ണൂർ ഡി.ഇ.ഒ.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നഗരത്തിൽ നിന്നും 24കി.മി. അകലത്തായി കുണ്ടായി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
അക്ഷരമരം
2016-17 വർഷത്തിൽ സ്കൂൾ അവതരിപ്പിച്ച മികവ് പ്രവർത്തനം. എല്ലാ കുട്ടികൾക്കും മലയാളം എഴുത്ത്, വായന എന്നിവ ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരിപാടി