സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ അകത്തേത്തറ പഞ്ചായത്തിലെ ആണ്ടിമഠം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് എ ജെ ബി എസ്  ആണ്ടിമഠം

എ.ജെ.ബി.എസ് ആണ്ടിമഠം
വിലാസം
ആണ്ടിമഠo

ആണ്ടിമഠo
,
കടുക്കാംകുന്നം പി.ഒ.
,
678651
,
പാലക്കാട് ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽajbsandimadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്21601 (സമേതം)
യുഡൈസ് കോഡ്32060900102
വിക്കിഡാറ്റQ64689596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅകത്തേത്തറ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം സുമതി
പി.ടി.എ. പ്രസിഡണ്ട്കെ.എ. ശരണ്യ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയ ചരിത്രം

പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിൽ ആണ്ടിമഠം എന്ന സ്ഥലത്ത് 1901-ൽ സ്ഥാപിതമായ വിദ്യാലയമാണ് എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ , ആണ്ടിമഠം. അകത്തേത്തറ പഞ്ചായത്തിലെ കുറ്റിപ്പുള്ളി , കോരത്തൊടി , കണ്ണയംകാവ്, ആണ്ടിമഠം, പാലക്കാട് മുൻസിപ്പാലിറ്റിയിലെ നീലിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കാനെത്തുന്നത്.

1901-ന് മുമ്പ് അന്നത്തെ മദിരാശി സർക്കാരിന്റെ കീഴിലായിരുന്ന ഈ പ്രദേശത്ത് സ്കൂൾ ഇല്ലായിരുന്നു. തിരുനെൽവേലിയിൽ നിന്നും ഇവിടെ കുടിയേറി വന്ന സി.ചിദംബരം പിള്ളൈ എന്ന വ്യക്തിയാണ് 1901-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 25 ഓളം കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ദൊരൈസ്വാമി മാഷ് , പങ്കുണ്ണി മാഷ് തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുനാഥൻമാർ . പിന്നീട് ചിദംബരം പിള്ളയുടെ ചെറുമകനായ  ശിവാനന്ദൻ പിള്ള സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ മരണശേഷം അവകാശികൾ സി.ആർ ഷൺമുഖൻ. എന്നവർക്ക് സ്കൂൾ കൈമാറി.

ആദ്യകാല കെട്ടിടത്തിൽ തന്നെയാണ് ഇന്നും സ്കൂൾ പ്രവർത്തിച്ചു വരുന്നത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയും ചില കൂടിച്ചേർക്കലുകൾ നടത്തിയും മൂന്നു ഹാളുകളിലായി പ്രീ പ്രൈമറി മുതൽ 4 വരെ യുള്ള ക്ലാസ്സുകൾ നടത്തിവരുന്നു.

1995 ന് ശേഷം സർവ്വശിക്ഷ അഭിയാൻ, പഞ്ചായത്ത്, പൂർവവിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധ സംഘടനകൾ മുതലയാവയുടെ സഹായത്തോടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ദൊരൈസ്വാമി മാസ്റ്റർ

പങ്കുണ്ണി മാസ്റ്റർ

പത്മാവതി ടീച്ചർ

രുഗ്മണിടീച്ചർ

കമലമ്മടീച്ചർ

മുഹമ്മദ് ഇസ്മയിൽ മാസ്റ്റർ

ശാരദ ടീച്ചർ

രാധാമണി ടീച്ചർ

റോസിലിടീച്ചർ

ബാലാമണിയമ്മ ടീച്ചർ

തങ്കമ്മ ടീച്ചർ

പാത്തുമ്മ ടീച്ചർ

നേട്ടങ്ങൾ

2021-22 LSS Winners  ഷാമിൽ &അജ്‌മൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 5 കിലോമീറ്റർ മലമ്പുഴ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_ആണ്ടിമഠം&oldid=2532968" എന്ന താളിൽനിന്ന് ശേഖരിച്ചത്