സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ക്ലീൻക്യാംപസ്

പരിസ്ഥിതി സൗഹൃത പരിസരം

ലോകമാതൃഭാഷാദിനം

ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച് നിർമ്മല എരുമമുണ്ട ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു. മാതൃഭാഷാ ദിനവും മലയാളത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിൽ ക്ലാസ്തല ബോധവൽക്കരണം നടന്നു. സ്കൂൾതലത്തിൽ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി കുട്ടികൾ മാതൃഭാഷാ ദിന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി കെ തോമസ് സർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോർണർ മീറ്റിംഗ് 2023 നവംബർ-ഡിസംബർ

പത്താം ക്ലാസിലെ കുട്ടികളുടെയും മാതാപിതാക്കളുടെയും'ഒത്തുചേരാം ഇത്തിരി നേരം'എന്ന കുടുംബ സംഗമം തുടങ്ങി കഴിഞ്ഞു. പത്തോളം വരുന്ന കുടുംബാസംഗമങ്ങളാണ് ഈ വർഷം പദ്ധതി ചെയ്തിരിക്കുന്നത്. അതിൽ അഞ്ചെണ്ണം ഇന്നു കൊണ്ട് പൂർത്തിയായിരിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ഉന്നത നിലകളിൽ എത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ, പിടിഎ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് മദർ പി ടി എ, സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ, എന്നിവരുടെ പ്രഭാഷണങ്ങൾ അടങ്ങിയ ഉദ്ഘാടന സമ്മേളനങ്ങൾ, മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി വ്യത്യസ്തമായ ക്ലാസുകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവ വൈകിട്ട് 5 മണി മുതൽ 8 മണി വരെയുള്ള സമയത്ത് നടത്തപ്പെടുന്നു. എല്ലാ മാതാപിതാക്കളും ഇതിൽ സംബന്ധിക്കുന്ന വളരെ സന്തോഷത്തോടുകൂടി എന്നുള്ളതാണ് ഇതിൻറെ വിജയം. എട്ടു വർഷമായി ഈ പ്രത്യേക പരിപാടി ആരംഭിച്ചിട്ട്.