എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/പ്രവർത്തനങ്ങൾ/2025-26
സ്പോർട്സ് മീറ്റ് ഉദ്ഘാടനം
നിർമ്മല ഹയർ സെക്കൻഡറിസ്കൂൾ സ്പോർട്സ് നിലമ്പൂർ എ എസ് ഐ ഷാൻ്റി ബെന്നി ഉദ്ഘാടനം ചെയ്തു.
സ്പോർട്സ് മീറ്റ്
നവീകരിച്ച വിശാലമായ സ്കൂൾ കളിക്കളത്തിൽ

2025 26 അധ്യായനവർഷത്തെ സ്പോർട്സ് മീറ്റിന് ഇന്ന് തുടക്കം. 8- 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ വാശിയോടെ വ്യത്യസ്ത ഗ്രൂപ്പുകളിൽ കായിക മാമാങ്കത്തിന് അരങ്ങൊരുക്കും. പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ പി, ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ് എന്നിവർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഒരാഴ്ചയ്ക്ക് മുന്നേ തുടങ്ങിയ തയ്യാറെടുപ്പുകൾക്ക് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥി പ്രതിനിധികളും നേതൃത്വം നൽകി.
അധ്യയന വർഷം
പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെ തുടക്കമായി. കഴിഞ്ഞ SSLC പരീക്ഷയിൽ 100% വിജയം നേടിയതിൻ്റെ തിളക്കത്തിലാണ് ഇത്തവണ സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്.
രാവിലെ 9:30 മുതൽ സ്കൂളിലെത്തിയ കുട്ടികളെ അധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് ഊഷ്മളമായി വരവേറ്റു. എട്ടാം ക്ലാസിലെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ, പൂക്കൾ, ബലൂണുകൾ എന്നിവ നൽകി ക്ലാസ് മുറികളിൽ സ്വീകരിച്ചു. തുടർന്ന് അധ്യാപകർ കുട്ടികളുമായി സംവദിക്കുകയും പുതിയ സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുകയും ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. തോമസ് മാനേക്കാട്ടിൽ,
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ.പി., സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഉണ്ണി പി, എംപി.ടി.എ. പ്രസിഡൻറ് ശ്രീമതി റസിയ, കുട്ടികളുടെ പ്രതിനിധി കുമാരി അനൈഗക പിയു, സ്കൂൾ അധ്യാപക പ്രതിനിധികൾ,എന്നിവർ പ്രവേശനോത്സവത്തിൽ പ്രസംഗിച്ചു.
നിർമ്മലയ്ക്ക് പുതിയ സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലങ്ങളും.

