സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'ചരിത്രം'

കരുവാറ്റ തെക്ക് ഇരുന്നൂറ്റി നാലാം നമ്പർ ശാഖാ യോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള എസ്എൻഡിപി യുപി സ്കൂൾ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്ത് പത്താം വാർഡിൽ ആണ് സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും സാമ്പത്തികപരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനത്തിൻ്റെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് ശ്രീ .ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ 1962-ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ."സ്റ്റോറിൽ സ്കൂൾ" എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നും ഇന്നും പാവപ്പെട്ടവൻ്റെ സരസ്വതി ക്ഷേത്രം ആണ് .സാമ്പത്തികമായി വളരെ ഏറെ പരാധീനത അനുഭവിക്കുന്ന കർഷകത്തൊഴിലാളികളാണ് ഈ ഗ്രാമത്തിൽ ഭൂരിപക്ഷവും .ഏറ്റവും കൂടുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഉള്ള പഞ്ചായത്ത് കൂടിയാണ് കരുവാറ്റ .ആദ്യകാലത്ത് 17 ഡിവിഷനുകളിലായി ധാരാളം കുട്ടികൾപഠിച്ചിരുന്ന ഈ സ്കൂളിൻ്റെ സ്ഥാപക മാനേജർ പുത്തൻപുരയിൽ ശ്രീ. രാഘവ പണിക്കരും ആദ്യ ഹെഡ്മാസ്റ്റർ ശ്രീ .കെ .പി ശ്രീധരൻ നായരും ആയിരുന്നു.