അമ്മയുടെ ഓർമ ചെപ്പിൽ നീ അതീവ സുന്ദരിയായിരുന്നു
പച്ചപ്പ് നിറഞ്ഞമലനിരകളും പാടങ്ങളും
ഇളം വെയിലിൽ കളകളം പാടുന്ന കിളികളും
കുളിരേകി മാമ്പൂ പൊഴിക്കുന്ന മുത്തശ്ശിമാവും
പാടത്തെ ചെളിയിൽ തുള്ളിക്കളിക്കുന്ന കുട്ടികളും
മഴത്തുള്ളികളിൽ ഓളമിടുന്ന അമ്പലക്കുളങ്ങളും
പക്ഷേ എനിക്കു ചുറ്റുമിന്നതല്ലാം മാഞ്ഞപ്പോൾ
ഞാനറിയാതെ ആഗ്രഹിക്കുന്നു നീ മരിക്കാതിരുന്നെങ്കിലെന്ന്...