എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
പ്രമാണം:LOGO39264.JPG
വിലാസം
നെടുമ്പായിക്കുളം

കുണ്ടറ പി.ഒ.
,
കൊല്ലം - 691501
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0474 2524240
ഇമെയിൽ39264nedumpaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39264 (സമേതം)
യുഡൈസ് കോഡ്32130700204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ423
പെൺകുട്ടികൾ384
ആകെ വിദ്യാർത്ഥികൾ807
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBIJI GEORGE
പി.ടി.എ. പ്രസിഡണ്ട്TIJO T ALEX
എം.പി.ടി.എ. പ്രസിഡണ്ട്SHEEJA THOMAS
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നെടുമ്പായിക്കുളം എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സ്ഥിതിചെയ്യുന്നത്   .NH 208 ന്റെ അരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്  90 വർഷത്തിലധികം പഴക്കമുള്ളതാണ്

ചരിത്രം

 

  ഒരു കാലത്ത് കുണ്ടറ കുര്യാക്കോസ് സെമിനാരിയിൽ ഉണ്ടായിരുന്ന പാമ്പാടി തിരുമേനി മാറനാട് നിവാസികൾക്ക് അക്ഷരം പഠിക്കുന്നതിനു വേണ്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടം മാറനാട് വാതിലും കൂടി കുടുംബക്കാരുടെ ചുമതലയിൽ ആയിരുന്നു .മുണ്ടക്കയത്തിൽ ആശാൻമാരായിരുന്ന് അന്നത്തെ ഗുരുക്കന്മാർ .പിന്നീട് 1927 പാലവിളയിൽ മത്തായി തൻറെ സ്വന്തം  പുരയിടത്തിൽ മാറ്റിസ്ഥാപിച് മക്കളെയും മരുമക്കളെയും അധ്യാപകർ ആക്കി.കേരളത്തിലെ ആദ്യത്തെ ജനാധിപത്യ സർക്കാർ 1957 ൽ എൽ പി  എസ് ആയും 1966 ൽ യുപിഎസ് ആയും ഈ വിദ്യാലയത്തെ ഉയർത്തി. ഈ കലാലയത്തിൽ നിന്നും ആദ്യക്ഷരം കുറിച്ച് ജീവിതത്തിൽ വ്യക്തിമുദ്രപതിപ്പിച്ച വരും വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന വരും നിരവധിയാണ് . ഡോക്ടർമാർ,അധ്യാപകർ ,പുരോഹിതന്മാർ തുടങ്ങി സമൂഹത്തിലെ ഉന്നത മേഖലയിലെ പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കൂടാതെ മികച്ച വിദ്യാലയ പ്രവർത്തനങ്ങൾക്കായുള്ള പ്രധാനമന്ത്രിയുടെ പ്രശസ്തിപത്രവും 1993 94 കാലഘട്ടത്തിൽ ലഭിക്കുകയുണ്ടായി.1957ലെ പഞ്ചവത്സരപദ്ധതിയിൽ എൽഡി സ്കീമിൽ ഉൾപ്പെടുത്തി സർക്കാരിൽനിന്നും 120 അടി കെട്ടിടം സ്ഥാപിച്ച്ഈ സ്കൂളിനെ നിലനിർത്തി .ഒന്നു മുതൽ ഏഴു വരെ 2 ഡിവിഷൻ എല്ലാ ക്ലാസിലും ഉണ്ടായിരുന്നതാണ് .2016 17 മുതൽ കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഓരോ ക്ലാസും 3 ഡിവിഷൻ വീതമാക്കി.2020 .21 വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ഓരോ ക്ലാസും 4 വീതം ആയി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13  ക്ലാസ്സ് മുറികൾ ഉള്ള 3 നില കെട്ടിടവും  മറ്റ് 16 ക്ലാസ്മുറികളും കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് .ലാബ് ലൈബ്രറി എന്നിവയ്ക്ക് പ്രത്യേക സൗകര്യങ്ങളുള്ള മുറികളുണ്ട്.കുട്ടികൾക്കു സുഖമായി യാത്ര ചെയ്യാൻ 5 സ്കൂൾ ബസ്കളും ഒരു മിനി വാനും ഉണ്ട്.മതിയായ ശുചീരണ മുറികൾ ഉണ്ട്.അടച്ചുറപ്പുള്ളതും വിശാലവുമായ പാചകപ്പുരയും ഉണ്ട്. 2 കിണറുകളും കിണർ റീചാർജി ങ് സൗകാര്യവും കുടിവെള്ളത്തിനായി ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ്സ് മുറികളും ഒരുക്കിയിട്ടുണ്ട്.കെട്ടിടത്തിൻ്റെ സുരക്ഷക്കായി ഫയർ എക്‌സ്റിങ് ഗൂഷർ സ്ഥാപിച്ചിട്ടുണ്ട്. മതിയായ കളിസ്ഥലം ഉണ്ട്.

മാനേജമെന്റ്

1966 മുതൽ ശ്രീ പി എം ജോർജിൻറ മാനേജ്മെൻ്റിൽ സ്കൂൾ നടന്നു വരവേ 1966 ശ്രീ കുര്യൻ മത്തായി ഏറ്റെടുത്തു. 2010 ഫെബ്രുവരി മുതൽ ശ്രീ കെ.ജി. സാം ഏറ്റെടുക്കുകയും മികച്ച രീതിയിൽ നടത്തുകയും ചെയ്തു. 2010 സെപ്റ്റംബർ മുതൽ ശ്രീ  തങ്കച്ചൻ പാപ്പച്ചൻ അവർകൾ സ്കൂൾ മാനേജ്മെൻറ് സ്ഥാനംഏറ്റെടുത്ത് പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻസ്ഥാപനമേധാവികൾ

പേര് കാലഘട്ടം
P K Annamma 1998-2000
C Annamma 2000-2004
Leelamma John 2004-2007
Mamachan Varghese 2007-2012
Alamma Philip 2012-2020
Minimole AM 2020-2024

നേട്ടങ്ങൾ

വിജയികൾ 2019-20

കൊട്ടാരക്കര സദാനന്ദപുരത്ത് വച്ച് നടന്ന ഐടി ശാസ്ത്ര മേളയിൽ  മലയാളം ടൈപ്പിംഗ് വൈഷ്ണവി  സെക്കൻഡ്  എ ഗ്രേഡ്, ഡിജിറ്റൽ പെയിൻറിങ്   ദേവനാരായണൻ സെക്കൻഡ് എ ഗ്രേഡ്  എന്നിവ കരസ്ഥമാക്കി .

ശാസ്ത്രമേളയിൽ യുപി തലത്തിലും എൽപി തലത്തിലും മികച്ച വിജയം നേടാൻ കഴിഞ്ഞു

30. 10. 19 മുതൽ 2. 11. 2019 വരെ എഴുകോൺ വി.എസ്. വി. എച്ച് .എസ് .എസ് വച്ച് നടന്ന കലോത്സവത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ചു. എൽ.പി .ജനറൽ കലോത്സവത്തിൽ മികവാർന്ന വിജയവും   യുപി തലത്തിൽ 3-)o സ്ഥാനവും കരസ്ഥ മാക്കി.

LSS വിജയികൾ 2019-20

പേര്
ANEETA MERIN LIJO
VAIGA R
SHIKHA STANLY
SREYA BAIJU
ALEENA S
SONA SIJU
SREENANDHA ANIL

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
അലക്സ്‌ വർഗീസ് IAS
മണി ചീരങ്കാവ് സിനിമ നടൻ
അലക്സ്‌ വർഗീസ് പഞ്ചായത്ത്‌ പ്രതിനിധി
ഷെരിഫ് Dysp
സുഹാർബൻ പഞ്ചായത്ത്‌ പ്രതിനിധി
രഞ്ചി മത്തായി വക്കീൽ

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.