എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പെരുമ്പടപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ
എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ | |
---|---|
വിലാസം | |
പെരുമ്പടപ്പ് എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ , പെരുമ്പടപ്പ പി.ഒ. , 659580 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04942629399 |
ഇമെയിൽ | marmlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19526 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറഞ്ചേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പൊതുവിദ്യാഭ്യാസം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മനോഹരി.എസ്.യു |
പി.ടി.എ. പ്രസിഡണ്ട് | ജാഷിർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സ്വാതന്ത്ര്യ സമര നായകനും ധീര ദേശാഭിമാനിയും പുരോഗമന ചിന്തകനുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നാമധേയത്തിൽ ( എം എ ആർ എം എൽ പി ) 1964 ജൂണിൽ ഒന്നാം ക്ലാസ് മാത്രമായി ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ ആറാം വാർഡ് പട്ടേരിക്കുന്നിൽ ഞങ്ങളുടെ സ്കൂൾ സ്ഥാപിതമായി. ആദ്യകാല മാനേജ്മെന്റിൽ നിന്നും വർഷങ്ങൾക്കുശേഷം പെരുമ്പടപ്പ് പുത്തൻപള്ളി ജാറം കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂളിലെ നല്ല കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.
അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന വിദ്യാലയത്തിന് വിശാലമായ ശിഷ്യഗണങ്ങളെയും പ്രമുഖ അധ്യാപകരെയും സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിച്ചു. കാലാന്തരത്തിൽ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ മാത്രമായി ഇവിടത്തെ പഠിതാക്കൾ.
അഞ്ച് അധ്യാപകരും പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി നൂറിൽ താഴെ കുട്ടികളുമാണ് ഇവിടെ ഇപ്പോഴുള്ളത്.
മുൻ സാരഥികൾ
- രാമദാസ് മാസ്റ്റർ
- കമലാക്ഷി ടീച്ചർ
- ജാനകി ടീച്ചർ
- വത്സല ടീച്ചർ
- മമ്മിക്കുട്ടി മാസ്റ്റർ
- ശ്രീമതി ടീച്ചർ
- നന്ദ കുമാരി ടീച്ചർ
- സാവിത്രിക്കുട്ടി ടീച്ചർ
- തങ്കമ്മ ടീച്ചർ
- ഷീല മാത്യു ടീച്ചർ
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികളും ശുചിമുറികളോടുകൂടിയ ഓഫീസ് മുറി, സ്റ്റാഫ് മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിൽ ഉള്ളത് .4 ശുചിമുറികളും സ്റ്റോർ റൂം,അടുക്കള എന്നിവയും സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .3 വശങ്ങൾ ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ടിൽ കിണർ ഉണ്ട് .ജൈവ ഉദ്യാനവും സ്കൂൾമുറ്റത്തുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ് ,ജൈവകൃഷി,വിദ്യാരംഗം കലാസാഹിത്യവേദി, എന്നിവ സ്കൂളിൽ പ്രവർത്തനക്ഷമമാണ്.