അതിജീവിക്കാം നമുക്കീ കൊറോണയെ
തുരത്താം നമുക്കീ മഹാമാരിയെ
മുഖാവരണം അണിഞ്ഞിടാം നമുക്ക്
കൈകൾ ശുചിയായ് കഴുകീടാം
സാമൂഹിക അകലം പാലിച്ചിടാം
ആഘോഷങ്ങളെല്ലാം ഒഴിവാക്കിടാം
സഹോദരങ്ങൾക്ക് സാന്ത്വനമേകീടാം പരസ്പരം
കൊച്ചുകൊച്ചു സഹായങ്ങൾ നൽകീടാം
ലോകത്തിനായ് നമുക്ക് പ്രാർഥിച്ചിടാം
കൈകോർക്കാം നമുക്ക് കൈകോർക്കാം
കൊറോണയെ തുരത്താനായ് കൈകോർക്കാം
ഒാടിച്ചിടാം നമുക്ക് ഒാടിച്ചിടാം
ഈ മഹാമാരിയെ ഭൂമിയിൽ നിന്നും ഒാടിച്ചിടാം