ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
31074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31074
യൂണിറ്റ് നമ്പർLK/2018/31074
അംഗങ്ങളുടെ എണ്ണം48
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Ramapurm
ലീഡർLakshmi V Nair
ഡെപ്യൂട്ടി ലീഡർAnson Joice
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Manu K Jose
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Julia Augustin
അവസാനം തിരുത്തിയത്
11-04-2024Anoopgnm


അഭിരുചി പരീക്ഷ

2019-21 ബാച്ചിന്റെ അഭിരുചി പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. അഭിരുചി പരീക്ഷ നടന്ന തീയതി, അഭിരുചി പരീക്ഷയ്ക്കായി എത്ര കുട്ടികൾ അപേക്ഷ നൽകി, അതിൽ എത്ര കുട്ടികൾ അഭിരുചി പരീക്ഷക്ക് ഹാജരായി, പരീക്ഷ എഴുതിയവരിൽ എത്ര കുട്ടികൾ ക്ലബ്ബ് അംഗങ്ങളാകാൻ യോഗ്യത നേടി എന്നിങ്ങനെയുള്ള വിവരങ്ങൾ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2019-21

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 5702 ABIN K B
2 5703 ADHIMON M S
3 5705 AMAL KRISHNA RAJESH
4 5706 ANSON JOICE
5 5709 CHRISTY BOBBY
6 5711 JINO CHACKO
7 5712 PRASON PAULSON
8 5717 SREERAG E S
9 5720 ADITHYA KIRAN
10 5721 AMBADY A S
11 5723 CHRISTO MICHAEL
12 5724 SIDAN MUHAMMED
13 5725 ABI R
14 5726 ABIYA V GEORGE
15 5728 AKHILA RAVEENDRAN
16 5733 APARNA B
17 5734 APARNA GOPINATH
18 5738 DILNA SAJI VARIKKAMACKAL
19 5742 NIVYA SUSAN SAM
20 5743 TIYA TARA TOM
21 5747 DEVIPRIYA BIJU
22 5752 ABHIRAMI T K
23 5861 ALBIN SHIBU
24 5862 SREEDEVI T S
25 5867 TESSA ANN THOMAS
26 5868 RIYA DANTY
27 5870 SINDHURA KRISHNA
28 5903 DANIA KUNJACHAN PARACKAL
29 5978 LAKSHMI V NAIR
30 5979 LAYA THERESE ROJO
31 6005 ANNMARIA PIOUS
32 6006 ANITA PATHROSE
33 6007 DENNA SEBASTIAN
34 6008 KARTHIKA BINU
35 6009 RADHIKA P B
36 6010 SHILPA SIBY
37 6014 BLESSON KURIAN
38 6015 JACOB THOMAS
39 6016 SABIN MATHEWS
40 6017 VIJAY SIBY

ലിറ്റിൽ കൈറ്റ്സ് ID Card വിതരണം

2019-21 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.

പ്രിലിമിനറി ക്യാമ്പ്

2019-21 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. പ്രിലിമിനറി ക്യാമ്പ് നടന്ന തീയതി, പ്രിലിമിനറി ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. ക്യാമ്പിൽ അവർക്ക് ലഭിച്ച വ്യത്യസ്ത മേഖലകളിലുള്ള പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ്)

2019-21 ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ് ) സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സ്‌കൂൾ ലെവൽ ക്യാമ്പ് നടന്ന തീയതി, സ്‌കൂൾ ലെവൽ ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം എന്നിവ ചേർക്കുക. യൂണിറ്റ് ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം. സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങളും (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സബ് ജില്ലാ ക്യാമ്പ്

2019-21 ബാച്ചിന്റെ സബ് ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സബ് ജില്ലാ ക്യാമ്പ് നടന്ന തീയതി, സബ് ജില്ലാ ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം(തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. സബ് ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണവും ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

ജില്ലാ ക്യാമ്പ്

2019-21 ബാച്ചിന്റെ ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. ജില്ലാ ക്യാമ്പ് നടന്ന തീയതി, ജില്ലാ ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം (തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). സംസ്ഥാന  ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സംസ്ഥാന ക്യാമ്പ്

2019-21 ബാച്ചിന്റെ സംസ്ഥാന ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സംസ്ഥാന ക്യാമ്പ് നടന്ന തീയതി, സംസ്ഥാന ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ആ കുട്ടികളുടെ പേര് വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. സംസ്ഥാന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സർട്ടിഫിക്കറ്റ് വിതരണം

2019-21 ബാച്ച് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സർട്ടിഫിക്കറ്റ് വിതരണം നടന്ന തീയതി, ആരാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് തുടങ്ങിയ വിവരങ്ങൾ ചേർക്കുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.


ശ്രദ്ധിക്കുക

മുകളിൽ നൽകിയ അത്രയും വിവരങ്ങൾ ഓരോ ബാച്ചിന്റെയും പേജിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇത് കൂടാതെ യൂണിറ്റ് തലത്തിൽ നടപ്പിലാക്കുന്ന തനത് പ്രവർത്തനങ്ങൾ - സൈബർ സുരക്ഷാ ബോധവത്കരണ പരിപാടികൾ, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ആയുള്ള ഡിജിറ്റൽ ബോധവത്കരണ ക്ലാസുകൾ, മറ്റു ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളും അതാതിന്റെ ക്രമത്തിൽ അതാത് പേജുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.


കോൾ ടു ഗുഡ് ലൈഫ്

 
kite

2019 ജൂൺ മാസത്തിൽ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടപ്പിലാക്കുന്ന കോൾ ടു ഗുഡ് ലൈഫ് എന്ന മെഗാകാമ്പയിൻ പദ്ധതി സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യ്തു. ഹൃദയങ്ങളിൽ നന്മയുടെ വിത്തുവിതയ്ക്കുന്നവരാകണം വിദ്യാർത്ഥികൾ എന്ന് അദ്ദേഹം പറയുകയുണ്ടായി. റവ.ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ബെർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പാലാ ജില്ല വിദ്യാഭ്യാസ ഓഫീസർ കോൾ ടു ഗുഡ് ലൈഫ് മെഗാകാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ മനോരമ ലിറ്റിൽ കൈറ്റ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്ക്കൂളിലെ കുട്ടികൾ തന്നെ മെഡിക്കല്സെന്ററുകളിലോ, പൊതുസ്ഥലങ്ങളിലോവീടുകളിലോ, ജനങ്ങളെ ഒരുമിച്ചുകൂട്ടി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി നടത്തുന്ന ദൃശ്യാവിഷ്ക്കരണ ബോധവൽക്കരണ പരിപാടിയാണ് കാമ്പയനിന്റെ പ്രത്യേകത. ലഹരി വിരുദ്ധ, പ്ലാസ്റ്റിക്ക് രഹിത, രോഗവിമുക്ത, പ്രകൃത്യാനുകൂല സമൂഹസൃഷ്ടിക്ക് വേണ്ടിയുള്ള വിഭവങ്ങളും കാമ്പയനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സിംമ്പോസിയം

 
kite

സിംഗപ്പൂർ ഗവൺമെന്റെ് ബെസ്റ്റ് മെന്റർ അവാർഡും ക്യാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ ക്യാനഡ മക്ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ.സജി ജോർജ്ജ് വരുന്ന തലമുറയ്ക്ക് ദോഷകരമല്ലാത്ത രീതിയിൽ വേണം ടെക്നോളജി ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. പരിസ്ഥിതി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി അദ്ദേഹം കുട്ടികളെ ബോധവാൻമാരാക്കി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബാണ് സിംമ്പോസിയം ഓർഗനൈസ് ചെയ്തത്.

സ്ക്രീൻ ടൈം

 
kite

മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണക്ലാസ്സുകൾ മൾ ട്ടിമീഡിയ പ്രസന്റേഷനോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ട് കണ്ണിന് ക്യാൻസർ പോലെയുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നത് തടയുന്നതിനാണ് ഞങ്ങളിത് സംഘടിപ്പിച്ചത്.

ഈ വഴി തെറ്റാതെ കാക്കാം

 
kite

ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.





സ്മാർട്ട് അമ്മ

 
kite
 "സ്മാർട്ട് അമ്മ "എന്ന പ്രോഗ്രാം വഴിയായി അമ്മമാർക്ക് നടത്തിയ ഇൻഫർമേഷൻ ടെക്നോളജി ക്ലാസ്സുകൾ നമ്മുടെ അമ്മമാർക്ക് പുതിയ അറിവുകൾ കൊടുത്തു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.



മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

 
kite

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തന്നെത്താനാവുന്ന പ്രയത്നവുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രംഗത്തിറങ്ങി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള വിവിധതരം പദ്ധതികൾ സ്ക്കൂളിൽ ന‍ടപ്പാക്കുന്നുണ്ട്.




പേപ്പർ-വിത്തു പേന

 
kite

പ്ലാസ്റ്റിക്ക് വിമുക്ത പ്രോഗ്രാം ഫലമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു. അതോടൊപ്പം ഒന്നോ രണ്ടോ വിത്തുകളും അതിൽ സൂക്ഷിച്ചിരുന്നു. പേനയുടെ ഉപയോഗശേഷം ഒന്നോ രണ്ടോ വൃക്ഷത്തൈകൾ അതിൽനിന്നുണ്ടാകുമെന്ന പ്രത്യേകതയും ഇതിലുണ്ട്.






വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

 
kite

വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾ തേടി വാകക്കാട് അൽഫോൻസാ ഹെെസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ലോകപ്രശസ്ത മജീഷ്യൻ പി.എം.മിത്രയുടെ വീട്ടിൽ ചെന്ന് സന്ദർശിച്ച് സംഭാഷണം നടത്തി. യുവതലമുറക്ക് വളരെ മഹത്തായ സന്ദേശങ്ങളാണ് മാജിക്കിലൂടെ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. ആത്മവിശ്വാസവും മനശക്തിയുമാണ്ഒരു മജീഷ്യനു വേണ്ട അടിസ്ഥാന ഗുണം എന്ന് അദ്ദേഹം പറഞ്ഞു. മാജിക്ക് എന്നാൽ കബളിപ്പിക്കലല്ല എന്നും മാജിക്കിന് ഒരു ധാ‍ർമികത ഉണ്ടെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് മാജിക്കിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേർത്തു. മാജിക്കിൽ കലയും ശാസ്ത്രവും ഗണിതവും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്കിഷ്ടപ്പെട്ട മേഖലയെ ഒരുപാട് സ്നേഹിക്കുക അതിനെസ്വപ്നം കാണുക നമ്മുടെ എല്ലാ പ്രവർത്തനവും അതിന് കൊടുക്കുക, ഇതിലൂടെ നാം ആഗ്രഹിക്കുന്ന മേഖലയിൽ നമുക്ക് ഉയരാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജങ്ക് ഫുഡ് ഉപേക്ഷിക്കൂ.. ആരോഗ്യം നിലനിർത്തൂ...

 
kite

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രംഗത്ത്. കാമ്പയനിന്റെ ആദ്യ ഭാഗമായി സ്റ്റേറ്റ് ഇൻസ്സിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോള‍ജിയു‍ടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിലേ‍ നടത്തിയ ടാലന്റ് ഹണ്ട് ശാസ്ത്രജാലകം ശിൽപ്പ ശാലയിലൂടെ ലഭിച്ച അറിവുകൾ ആദർശ്പി.രാജ്, ജ്യോതിക കെ.ആർ എന്നിവർ ശാസ്ത്രപരീക്ഷണങ്ങളുടെ അകമ്പടിയോടുകൂടി സഹപാഠികൾക്ക് അനുഭവദ്യമാക്കി കൊടുത്തു.

	ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ബോധവൽക്കരണം നടത്തി. 




ലിറ്റിൽ കൈറ്റ്സ് സെമിനാർ

 
kite
ഈ വർഷത്തെ യൂത്ത് ഒ എൻ വി അവാർഡ് കരസ്ഥമാക്കിയ കുമാരി അനഘ ജെ കോലത്ത് മാതാപിതാക്കളോടും അദ്ധ്യാപകരോടുമുള്ള ആദരവുവഴി ലഭിക്കുന്ന അവരുടെ അനുഗ്രഹങ്ങൾ ഏതു പ്രവർത്തനങ്ങളിലും നമ്മോടൊപ്പം ഉണ്ടാകും എന്ന ആഹ്വാനം വഴി മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്തവാക്യം ഞങ്ങളിൽ ഊട്ടിഉറപ്പിച്ചു. 



കായിക വിദ്യാഭ്യാസവും‍ വ്യായാമവും

 
kite

അന്താരാഷ്ട്ര തലത്തിൽ റസ്ലിംങ് കോച്ചായ ശ്രീമതി ജാസ്മിൻ ജോർജ്ജ് കായിക വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിൽവ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ സന്ദേശം എടുത്തുപറയത്തക്കതാണ്.