ജി എൽ പി എസ് പന്നിക്കോട്ടൂർ
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ.
ജി എൽ പി എസ് പന്നിക്കോട്ടൂർ | |
---|---|
വിലാസം | |
പന്നിക്കാേട്ടൂർ പന്നിക്കാേട്ടൂർപി.ഒ, , കോഴിക്കോട് 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 08 - 05 - 1957 |
വിവരങ്ങൾ | |
ഫോൺ | 0495 2200032 |
ഇമെയിൽ | pannikotturglps@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47423 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലാം.പി.സി |
അവസാനം തിരുത്തിയത് | |
21-09-2020 | 47423 |
ചരിത്രം
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1 കോൺക്രീററ് കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. .
കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇ.കെ.കുഞ്ഞിരാമൻ നായർ
ടി.അസ്സൻ
ചെറുണ്ണിക്കുട്ടി
അച്ചുതൻ നായർ
ഗംഗാധരൻ നായർ.കെ.
ഗംഗാധരൻ.പി.
ടി.നാരായണൻ നായർ
കെ.പി.മൂസക്കുട്ടി.
ആലിക്കുഞ്ഞി.വി.പി.
കരുണൻ.പി.കെ
ടി.പി.മാളു.
കെ.പി.മാധവൻ
ഏലിക്കുട്ടി.കെ.കെ.
സഫിയ.കെ.വി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പന്നിക്കോട്ടൂർ GLP സ്കൂളിൽ27/1/17വെള്ളിയാഴ്ചനടന്ന പരിപാടിയുടെ ഉൽഘാടനം പൊതുജനപങ്കാളിത്തത്തോടെ നടന്നു.രാവിലെ 11മണിക്ക് വാർഡ് മെംപർ നിഷചന്ദ്രൻ ഉൽഘാനം ചെയ്തു.റിട്ടയേർഡ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ എൻ.പി.ബാലകൃഷ്ണൻമാസ്ററർപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാട്ടുകാരും പൊതുപ്രവർത്തകരും ആയി 25പേർ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.402038,75.8751279 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|