ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്

https://schoolwiki.in/G.H.S._KARUNAGAPPALLY

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം

*അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്*

കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് *'അക്ഷര വൃക്ഷം'* എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ *'സ്കൂൾ വിക്കി'* യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. 'അക്ഷര വൃക്ഷം' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ശ്രീമതി ബി.രമാദേവിയമ്മ ടീച്ചർ



സർവ്വീസിൽനിന്ന് വിരമിച്ചു.

27 വർഷത്തെ സേവനത്തിനു ശേഷം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ശ്രിമതി എസ് സുശീലദേവി ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. പുന്നക്കുളം ശ്രീഹരിയിൽ കെ എസ് ഇ ബി മുൻ ജീവനക്കാരനായ ശ്രീ.രാധാകൃഷ്ണന്റെ ഭാര്യയാണ്. ന്യൂ ഡൽഹി അലിയർ എയറിലെ അസിസ്റ്റന്റ് എൻജിനിയർ കുമാരി ദേവികഷ്ണ, ഡോ.ഹരീ കൃഷ്ണ എന്നിവർ മക്കളാണ്.

സർവ്വീസിൽനിന്ന് വിരമിച്ചു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ജി.ലീലാമണി 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. മണപ്പള്ളി തെക്ക് പത്മവിലാസത്തിൽ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യയാണ്. മക്കൾ പത്മകുമാർ, ലക്ഷ്മി പ്രിയ (വിദ്യാർത്ഥികൾ) .1992 ൽ ഗണിത അദ്ധ്യാപികയായി കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ സർവ്വീസിൽ പ്രവേശിച്ച ടീച്ചർ 2019 ഏപ്രിൽ മുതൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സാണ്.

സാമ‍ൂഹ്യ അട‍ുക്കളയിൽ ര‍ചിക‍ൂട്ടായി

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മട്ടുപ്പാവ് പച്ചക്കറി തോട്ടത്തിലെ വിളവ് കരുനാഗപ്പള്ളി നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് നൽകിത‍ുടങ്ങി. കൊവിഡ് 19പശ്ചാതലത്തിൽ സംസ്ഥാന സർക്കാറിന്റെ നിർദ്ദേശ പ്രകാരമാണ് സ്‍ക‍ൂളിൽ സാമ‍ൂബ്യ അട‍ുകികള പ്രവർത്തനം ആരംഭിച്ചത്. സ്‍ക‍ൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കാൻ നൽകിവന്നിര‍ുന്ന മട്ട‍ുപാവ്തോട്ടത്തിലെ വിളവ‍ുകൾ ഇനി സാമ‍ൂഹ്യ അട‍ുക്കളയിലേക്ക് നൽക‍ും.

സാമ‍ൂഹ്യ അട‍ുക്കള ആരംഭിച്ച‍ു.

കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ നഗരസഭയ‍ുടെ നേതൃത്വത്തിൽ സാമ‍ൂഹ്യ അട‍ുക്കള ആരംഭിച്ച‍ു. നഗരപരിധിയിൽ ഭക്ഷണം ആവശ്യമ‍ുള്ളവർ 9447258402 എന്ന നമ്പരിൽ വിളിക്ക‍ുക. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാനം സമ്പ‍ൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് സാമ‍ൂഹ്യ അടുക്കള പ്രവർത്തനം ആരംഭിച്ചത്.


ജനത കർഫ്യ‍ു അണിചേരാം നാടിനായി.

കൊവിഡ് 19: എസ്.എസ്.എൽ.സി പരീക്ഷകളും മാറ്റിവച്ചു.

കൊവിഡ് -19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി, എസ്.എസ്.എൽ.സിഅടക്കം സംസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. ആരോഗ്യ, സുരക്ഷാ മുൻകരുതലുകളുമായി പരീക്ഷ തുടരാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം എടുത്തത്. എസ്.എസ്.എൽ.സിക്ക് മൂന്നും പ്ലസ് വണിനു പരീക്ഷകളാണ് ഇനി ബാക്കിയുള്ളത്. എട്ട്, ഒൻപത് ലാസുകളിൽ മൂന്ന് പരീക്ഷകളായിരുന്നു ശേഷിച്ചിരുന്നത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ ഉപേക്ഷിച്ചിരുന്നു.

കോവിഡ് 19: പരീക്ഷക്ക് എത്തുന്ന കുട്ടികൾ ശ്രദ്ധിക്കണം

  1. പരീക്ഷയ്ക്ക് ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരിത്തണം.
  2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കരുത്.
  3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികൾ ആ വിവരം അധ്യാപകരെ അറിയിക്കേണ്ടതാണ്.
  4. രോഗലക്ഷണമുള്ള കുട്ടികൾ സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക മുറിയിൽ പരീക്ഷ എഴുതണം.
  5. രോഗലക്ഷണമുള്ള കുട്ടികൾ ഒരു ബഞ്ചിൽ ഒരാൾ വീതം ഇരിക്കുക.
  6. കുട്ടികൾ കൂട്ടംകൂടി നിൽക്കരുത്.
  7. പരീക്ഷ കഴിഞ്ഞാലുടൻ കുട്ടികൾ വീടുകളിലേക്ക് പോകണം.
  8. രോഗലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.
  9. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയിൽ തുറന്നിടണം.

പരീക്ഷകൾ ഒഴിവാക്കി

കൊവിഡ് 19 ഏഴാം ക്ലാസ്സ് വരെയ‍ുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. എട്ട്, ഒമ്പത് ക്ലാസ്സ‍ുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.



എസ് എസ് എൽ സി പരീക്ഷ ഇന്ന് ആരംഭിക്ക‍ുന്ന‍ു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിന്ന് 558 കുട്ടികൾ പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ന് എസ് എസ് എൽ സി പരീക്ഷാഹാളിലേക്ക് .നമ്മുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടി ഒപ്പമുണ്ടെങ്കിൽ അവർക്ക് അവർ ആഗ്രഹിക്കുന്ന വിജത്തിലെത്താൻ കഴിയും. വിജയാശംസകളോടെ .........

വിളവെട‍ുപ്പ്




'എ' ഗ്രേഡുള്ള ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾക്ക് ഗ്രേസ്മാർക്ക്

കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികൾക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്‌സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സർക്കാർ ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നത്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യ നിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.