സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ 2017-18പ്രവർത്തനങ്ങൾ 2018-19പ്രവർത്തനങ്ങൾ 2019-20


പ്രവർത്തനങ്ങൾ 2020-21

കവിതകൾ

ചിത്രങ്ങൾ


ജൂൺ5 - പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിന്റെ ഒന്ന്,രണ്ട് ക്ലാസിൻെറ വിഷയം എൻറെ പരിസ്ഥിതി, മൂന്ന്, നാല് ക്ലാസുകൾക്ക് ഈ സമകാലീന കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിൻ്റെ ആവശ്യകത. പരിസ്ഥിതി ദിനത്തിൽ ചെടികൾ നടുന്ന , കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ ചെടിയുടെ അടുത്ത് നിന്ന് എടുത്ത ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, നമ്മുടെ പ്രദേശത്തുളള വളരെ പ്രായം തോന്നിക്കുന്ന വ്യക്ഷത്തെ പൂമാല ഇട്ട് ആദരിക്കുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാൻ പറഞ്ഞു. മത്സര വിജയികളെ കണ്ടെത്തിയത് ഹൈസ്കൂൾ അധ്യാപകരും, പ്രശസ്തരായ സാഹിത്യകാരുമാണ്

അക്ഷരവൃക്ഷം 2020

വര: ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകുന്നു. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.