ഒരു കോവിഡ് കാലം

പതിവുപോലെ രാവിലെ എന്റെ കൊച്ചു പൂന്തോട്ടത്തിൽ ചെടികൾ നനച്ച് പൂക്കളോടും അവിടെ വന്ന കിളികളോടും കുശലം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പത്രം എത്തിയത്. ചെടികൾ നനച്ച് കഴിഞ്ഞ്, പത്രത്തിലൂടെ കണ്ണോടിച്ചു. അപ്പോഴാണ് ഒരു വാക്ക് എന്റെ കണ്ണിലുടക്കിയത്. കൊറോണ- ചൈനയിൽ, വുഹാൻ എന്ന പ്രദേശത്ത് ഒരുപാട് ആളുകളുടെ ജീവനൊടുക്കിയ ഒരു വൈറസ്. ചൈന എത്രയോ ദൂരെയാണ്, ആ വൈറസും അതുണ്ടാക്കുന്ന രോഗവും അവിടെ തന്നെ അവസാനിക്കും എന്ന് ആലോചിച്ചുകൊണ്ട്, സ്കൂളിലേക്ക് പോകുവാൻ ഒരുങ്ങി ദിവസങ്ങൾകൊണ്ട്, കൊറോണ വിഷയം ചർച്ചയായി, അത് ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നു. സ്കൂളിൽ അസംബ്ലി എല്ലാം നിർത്തലാക്കി. ആരോടും അടുത്ത് ഇടപഴകരുതെന്നും ടീച്ചർമാർ ഉപദേശിച്ചു. സാമൂഹിക അകലം അതാണ് ഈ കൊറോണയെ അകറ്റാൻ ഉള്ള ഏറ്റവും നല്ല വഴിയൊന്നും വാർത്തകളിലൂടെയും സോഷ്യൽ മീഡയയിലൂടെയും അറിഞ്ഞു പരീക്ഷ ദിവസങ്ങളിൽ അധ്യാപകർ പറഞ്ഞപ്പോലെ അകലം പാലിക്കാനും സോപ്പ് ഉപയോഗിച്ച് കൈകഴുകാനും എന്നെപോലെതന്നെ എന്റെ കൂട്ടുക്കാരും വീട്ടുകാരും ശ്രദ്ധിച്ചു. കൊറോണ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായതോടെ ഞങ്ങളുടെ പരീക്ഷകൾ റദ്ദാക്കുകയും, സ്കൂളുകളും മറ്റു സ്ഥാപനങ്ങളും, അടച്ചു. ഗവൺമെന്റ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വിദേശത്തു നിന്നു എത്തുന്നവരെ ഐസൊലേഷൻ വിധേയമാക്കി. വീട്ടിലിരുന്ന് പത്രവാർത്തകളിലൂടെ എല്ലാം കൃത്യമായി അറിയുന്നുണ്ടായിരുന്നു. മാത്രമല്ല, വ്യാജവാർത്തകൾ തിരിച്ചറിയാനും ഇതിലൂടെ സാധിച്ചു. വീട്ടിലിരുന്ന് പുസ്തകങ്ങൾ വായിച്ചും, ചിത്രങ്ങൾ വരച്ചും അമ്മയുടെയും അച്ഛന്റെയും കൂടെ ഞങ്ങളുടെ പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമൊക്കെ നോക്കി ഞാൻ സമയം ചിലവഴിച്ചു. ഈ നാളുകളിൽ എല്ലാവർക്കും വേണ്ടി ദിനരാത്രങ്ങൾ കഷ്ടപെടുന്ന ആതുരസേവകരെയും ഗവൺമെന്റ്, പോലീസ് ഉദ്യോഗസ്ഥരേയും നന്ദിയോടും പ്രാർത്ഥനയോടും ഓർക്കാതിരിക്കാൻ കഴിയുന്നില്ല. കാരണം കേരളം മനസ്സ് കൊണ്ട് ഒന്നിച്ച് ഈ മഹാമാരിയെയും ഏറെകുറെ അകറ്റിയിരിക്കുന്നു. പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കൊറോണയെ പൂർണമായും ലോകത്തിൽ നിന്നും തുടച്ച് നീക്കി എന്ന വാർത്തയ്ക്കായി എന്നെപോലെ ഒരുപാട് കുട്ടികളും അവരുടെ കുടുംബങ്ങളും കാത്തുനിൽക്കുന്നു.

ഭാനു ബാലകൃഷ്ണൻ
8 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം