ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/എന്റെഅവധിക്കാലം..
എന്റെ അവധിക്കാലം
എന്റെ അവധിക്കാലം തുടങ്ങിയത് പ്രതീക്ഷിക്കാതെയായിരുന്നു. ഞങ്ങളുടെ വാർഷികാഘോഷവും, പരീക്ഷയും കഴിയാതെ ഞങ്ങൾക്ക് വിഷമമായി.കാരണം കൊറോണ വൈറസ് തന്നെ. അതിനെ കുറിച്ച് എനിക്ക് അപ്പോൾ ഒന്നും മനസ്സിലായില്ല. അമ്മ വീടിന് പുറത്ത് ഇറങ്ങാൻ പോലും സമ്മദിച്ചില്ല. പിന്നെ കഥാപുസ്തകങ്ങളും, ചിത്രം വരയും, ടി.വി കാണലും മാത്രമായി എന്റെ ദിവസങ്ങൾ. അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം എന്റെ മുത്തഛൻ മരിച്ചത്.ഞങ്ങൾ എല്ലാവരും അമ്മമ്മയുടെ വീട്ടിലേക്ക് പോയി. മുത്തഛന്റെ ശവസംസ്കാരം കഴിഞ്ഞ് ഞങ്ങൾ കുറച്ച് ദിവസം കൂടി അവിടെ നിന്നു. ഇതിനിടയിൽ ഒരു വിഷു കൂടി ഞങ്ങൾ അറിയാതെ കടന്നു പോയി. സ്കൂൾ തുറക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഞാൻ.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - ലേഖനം |