എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ പ്രത്യാശ

06:53, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശ


നേരിടാം നമുക്ക്,പൊരുതീടാം നമുക്ക്
നല്ലൊരു നാളേക്കായ്, മഹാമാരിയെന്ന ചങ്ങലയെ ഭേദിച്ചിടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം,ധരിച്ചിടാം മുഖാവരണം
ഒഴിവാക്കിടാം ഹസ്തദാനങ്ങൾ, ശുചിയാക്കിടാം കരങ്ങൾ
കൃഷികൾ ശീലമാക്കാം, പാചകങ്ങളെ കലയാക്കാം
പഴമയുടെ ശീലങ്ങളെ പുനർജനിപ്പിക്കാം കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കാം
പുസ്തകങ്ങളെ ഗുരുവാക്കാം, പ്രകൃതിയെ കൂട്ടുകാരാക്കാം
മലിനീകരണത്തിൻ കരങ്ങളിൽ നിന്നും മോചിതരാകാം,തെളിമയാർന്ന പുഴകളെ കാണാം,പച്ചയായ മരങ്ങളെ കാണാം
ഏകാന്തതയുടെ വിരസതയിൽ, നിലാവിൻ ശുദ്ധവായുകലർത്തി അനുഭവങ്ങൾ ലിപിയാക്കാം
ഉറങ്ങിത്തീർക്കാതെ മൊബൈലിൽ അടിമപ്പെടാതെ വായിച്ചു മുന്നേറാം, ചിന്തിച്ചു ജയിക്കാം
സർവംസഹയാം ഭൂമിയോടു യാചിക്കാം, കോവിഡ് എന്ന വിപത്തിനെ ഉന്മൂലനം ചെയ്യാം
ഒരു മനസ്സോടെ മുന്നേറാം, ഭൂമിയെ കോവിഡ്‌ മുക്തമാക്കാം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാം
 

Devu Sunil
9A എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത