പ്രകൃതി മനോഹരി നീ
നിന്റെയംഗലാവണ്യമിന്നറിവു ഞാൻ
ക്രൂരമാം മനുഷ്യന്റെ നിർദ്ദയ പ്രവൃത്തികൾ
നിന്നെയസ്വസ്ഥയാക്കിയിരുന്നുവോ
ഇന്ന് നീ സ്വതന്ത്രയായ് സുമുഖിയായ് വന്നുവല്ലോ
പൂന്തിങ്കളും നിറനിലാവും താരകങ്ങളും
നിശതൻ സൗന്ദര്യത്തെ തൊട്ടുണർത്തി
നിന്നിലെ നിഗൂഢ കാനനങ്ങളിന്ന്
ഉത്സവത്തിമിർപ്പാർന്ന് പരിലസിപ്പൂ
കളകളാരവങ്ങളുമായി സ്വാതന്ത്ര്യ ഗീതികൾ പാടി
ഗഗന വീഥികളിലുല്ലസിപ്പൂ വിഹഗങ്ങൾ
ഇതൊക്കെയും 'നിർദ്ദയ കൊറോണ ' തൻ
വരവിലൂടെയാണെങ്കിലുമിന്നറിയുന്നു ഞാൻ