ഗവ. എച്ച് എസ് എസ് ഏഴിക്കര/അക്ഷരവൃക്ഷം/വിരുന്നുകാരൻ കോവിഡ്
വിരുന്നുകാരൻ കോവിഡ്
അങ്ങ് അകലെ ചൈനയിലെ ഒരു വിശാലമായ പട്ടണത്തിൽ വിരുന്നുകാരനായി വന്ന കോവിഡ് 19. അവന്റെ ഓമനപ്പേര് "കൊറോണ“. ആദ്യം ഒരു കുടുംബത്തിൽ കയറിയ അവൻ അവരുടെ അതിഥിയായി മാറി. പിന്നെ അവൻ പലരുടേയും ആതിഥ്യം സ്വീകരിച്ചു. അതിഥി എന്ന വാക്കിനെ അവൻ അന്വർത്ഥമാക്കി. ഒഴിഞ്ഞു പോകാതെ മനുഷ്യരിൽ പറ്റിയിരിക്കുന്നവൻ. അവൻ കാരണം ആ നഗരത്തിന്റെ നാശം ആരംഭിച്ചു. പിന്നീട് ലോകമാകുന്ന ഈ മഹാസമുദ്രത്തിൽ മഹാമാരിയായ് പെയ്തിറങ്ങി. വേലിയേറ്റത്തിൽ വെള്ളം കയറുന്നതു പോലെ അവന്റെ ആതിഥേയരുടെ എണ്ണം പെരുകി. കുപ്പിയിൽ നിന്ന് സുഗന്ധം എന്ന പോലെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്... അവനെ ശ്രദ്ധിച്ചില്ലെങ്കിൽ മനുഷ്യന് മരണം വരെ സംഭവിക്കും. നിസ്സാരനായ ആ വിരുന്നുകാരൻ ലോകത്തിൽ ആധിപത്യം സ്ഥാപിച്ച് മനുഷ്യകുലത്തിന്റെ അന്ധകനായി പരിണമിച്ചു. ഇപ്പോൾ ഉഗ്രരൂപിയായ ഭദ്രകാളിയെപ്പോലെ ഓരോ രാജ്യത്തെയും തന്റെ കൈപ്പിടിയിലൊതുക്കിക്കൊണ്ട് അവന്റെ ജൈത്രയാത്ര തുടരുകയാണ്....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |