14:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വസന്തം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലരി വെട്ടത്തിൽ
വിരിഞ്ഞ തളിർപൂവിൽ
ഒരു മഞ്ഞുതുള്ളി മിന്നിമറഞ്ഞു
മൗന വായനങ്ങളിലൂടെ
താളം തെറ്റിയ മനസ്സിലൊരു
വസന്തം മൊട്ടിട്ടതു ഞാനറിഞ്ഞു.
എന്റെ ഹൃദയവാതിൽക്കൽ
മനസ്സിൽ വസന്തത്തിലേക്ക്
ഹിമകണമായി വന്നെത്തി
എന്റെ മനസ്സെന്ന മായാ പ്രപഞ്ചത്തിൽ
എന്നുമൊരു നേർത്ത കുളിരായി ഓർമ്മക്കാറ്റായി,ഹിമകണമായി മാറിയെങ്കിൽ..