സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പ്രകൃതി

11:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
              പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്. അമ്മയെ സ്നേഹിക്കേണ്ടത് മക്കളായ നാം ഓരോരുത്തരുടെയും കടമയാണ്. എന്നാൽ ഇന്നു നാം പ്രകൃതിയെ നശിപ്പിച്ചു കെണ്ടിരിക്കുകയാണ്. പരിസ്ഥിതിയ്ക്ക് ദോശകരമായ് രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഷെക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.
              പ്രക്യതി നമുക്ക് മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീലാകാശം, ഭൂമി, നദികൾ, കടൽ, വനങ്ങൾ, വായു, താഴ്വരകൾ, മരങ്ങൾ, ആഹാരവസ്തുക്കൾ തുടങ്ങി നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ അരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ സൃഷ്ട്ടിച്ചിരിക്കുന്നു നാം ജീവിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന എല്ല വസ്തുക്കളും ഭൂമിയുടെ സ്വത്തുക്കൾ ആണ്, അത് നാം നശപ്പിക്കാനോ നഷ്ട്ടപ്പെടുത്താനോ പാടില്ല. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. എന്നാൽ ഇന വികസന പ്രക്രിയ പലപ്പോഴും പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട്. ഇന്ന് വനങ്ങൾ വെട്ടിനശിപ്പിക്കുകയും ജലം മലിനമാക്കുകയുമോക്കെ ച്ചേയ്യുന്നത് വികസനത്തിൻെറ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇതല്ല വികസനം.പ്രകൃതിക്ക് അനുയോജ്യമായി നമ്മുടെ ആവശ്യങ്ങൾ മുന്നേറുന്നതാവണം വികസനം.
              ഇന്ന് മനുഷ്യൻ്റെ സ്വാർത്തവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയ തോതിൽ ബാധിക്കാറുണ്ട്. ഇതിൻ്റെയെല്ലാം ഫലങ്ങൾ അനുഭവിക്കുന്നത് മനുഷ്യനാണ്. സുനാമി, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും കാരണം മനുഷ്യൻ തന്നെയാണ്. ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനും കാരണം നാം തന്നെയാണ്.ഇത് ലോകത്തെ മുഴുവൻ കാർന്നുതിന്നുകയാണ്. നമ്മുടെ ഓരോ പ്രവർത്തനങ്ങളാണ് ഇതിനെല്ലാം കാരണം ഇനിയെങ്കിലു അമ്മയായ പ്രകൃതിയെ നമുക്ക് സ്നേഹിക്കാം.
                 ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും. സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടതപ ആവശ്യമാണ്. അതു കൊണ്ട്തന്നെ നമുക്ക് ഒറ്റക്കെട്ടായി നിന്ന് നമ്മുടെ അമ്മയെ സംരക്ഷിക്കാം സ്നേഹിക്കാം.


ഗായത്രീ എസ്. എസ്.
11 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം