സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ മരുഭൂമി

11:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
മരുഭൂമി



മണൽത്തരികൾ നിറഞ്ഞീ-
ടുമാ ഭൂമിയിൽ ഒട്ടകക്കൂട്ടങ്ങൾ
വരിവരിയായ് പോയിടുമാ
കാഴ്ച മനസിന്റെ കോണിൽ നിറഞ്ഞു.

മഴത്തുള്ളി പളുങ്കു വീഴാതെ
ഒന്നെനിക്കൊരുക്കുമ്പിൾ മാത്രം
തരേണമെനിക്കു നീ
ദാഹമളക്കാൻ കഴിയാതെ
മരുഭൂമിയിലൊറ്റയ്ക്കു ഞാൻ മാത്രം.

ഒരു വെള്ളിത്തുട്ടുമായ് അലഞ്ഞ -
കാലം സഹാനുഭൂതി മാത്രം
പണമുള്ളകാലത്തു വലിയ വനായ്
ഞാൻ എല്ലോർക്കും നല്ലതുമാത്രം
ചെയ്തതിന്നുമോർത്തു പോയിടുന്നു.

പണമില്ലാനാളുകൾ ഒറ്റയ്ക്കുമായ്
ഞാൻ ബന്ധുക്കളില്ല, വൈരികളില്ല
ചുട്ടുപൊള്ളുന്ന മണലുകളിൽ
ഒരു ശോകഗാനം പാടി നടന്നു ഞാ-
നിന്നും എന്നും നടന്നിടിന്നു.

പ്രാർത്ഥന മാത്രം ഈശാപജന്മത്തെ
യാർക്കും മുറിവേൽപ്പിക്കാതങ്ങു-
നീ നിൻദാസനാകാൻ എത്രയും
വേഗം വിളിക്കേണമേ ഈശ്വരാ!!
                 
 

ദേവികാ ഗോപൻ
12 B സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത