ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഇന്ത്യ എന്ന ഒരു മഹാരാജ്യത്തിന്റെ തെക്കേ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു സംസ്‌ഥാനമാണ് കേരളം .നമുക്ക് പതിന്നാല് ജില്ലകൾ ഉണ്ട് . നാം കരുതുന്നതുപോലെ കേരളം അത്ര നിസ്സാരക്കാരനല്ല .ബുദ്ധിയുള്ള കുറെ ഭരണാധികാരികൾ നമുക്ക് പിന്നിലുണ്ട് .കേരളീയർ വളരെ ആലോചിച്ചേ തീരുമാനം എടുക്കാറുള്ളു .അന്യരാജ്യത്തു നിന്ന് ചില ശത്രുക്കൾ കേരളത്തെ കാർന്നു തിന്നാനായി വന്നിരുന്നു. അവർ അതീവ ഭീകരന്മാരായിരുന്നു . അവർ ആരൊക്കെയാണെന്ന് അറിയാമോ ? നിപ്പ എന്നറിയപ്പെടുന്ന വൈറസ് ,ഓഖി എന്ന കൊടുങ്കാറ്റ് , മഹാപ്രളയം അങ്ങനെ പലതും ഉണ്ട്. അതിനെയെല്ലാം നമ്മുടെ കേരളം അതിജീവിച്ചു . എന്നാൽ ഇപ്പോൾ എല്ലാം കൈവിട്ടുപോയ അവസ്‌ഥയാണ് .എന്നാലും നാം ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുകയാണ്. കൊറോണ വൈറസ് പടർത്തിയ COVID-19 എന്ന മഹാമാരി ലോകത്തെ മൊത്തം പിടികൂടിയിരിക്കുകയാണ്. നമ്മുടെ കേരളത്തിലും അവൻ വിലസി നടക്കുകയാണ്. ഓരോ സെക്കന്റും ഓരോ നിമിഷവും ഓരോ മണിക്കൂറും വളരെ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് കേരളം. പലരും ഇപ്പോൾ മണ്ണോടു ചേർന്ന് കഴിഞ്ഞു . കേരള ജനത മുഴുവനും പേടി സ്വപ്നത്തിലാണ് .ഈ മഹാവിപത്തിനെ എങ്ങനെ പടിയിറക്കാം എന്ന ചിന്തയിലാണ് കേരളം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |