ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/സമർപ്പണം

14:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''സമർപ്പണം'' | color=3 }} <center> <poem> നമിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'സമർപ്പണം

നമിക്കുന്നു നിങ്ങളെ ഞാൻ നമിക്കുന്നു.
ഭീഷഗ്വരൻ തൻ അലിവാർന്ന മനസ്സിനെ
നിങ്ങൾ തൻ ദുഖങ്ങളെല്ലാം മറന്ന്
ഞങ്ങൾ തൻ രോഗങ്ങൾ മാറ്റിത്തരുന്നു
അലിവിലും അലിവുള്ള മനസ്സാർന്ന നിങ്ങളെ
ഞങ്ങൾ നമിക്കുന്നു ഞങ്ങൾ നമിക്കുന്നു
ലോകത്തിൽ നന്മയാം കുഞ്ഞുങ്ങളെ നിങ്ങൾ
അമ്മയ്ക്കു നൽകുന്നു പൂകളെപോലെ
ദൈവം കഴിഞ്ഞാൽ അടുത്തുള്ള ദൈവം
നിങ്ങളല്ലോ നിങ്ങളല്ലോ
മനസ്‌ എരിയുമ്പോഴും ഞങ്ങൾ തൻ മുൻപിൽ
നിങ്ങൾ തൻ മന്ദസ്മിതം മാത്രം ബാക്കി
കാൻസർ തൻ വാർഡിൽ കിടക്കുന്നവർക്കും
നിങ്ങൾ തൻ ആശ്വാസ വാക്കുകൾ മാത്രം
അച്ഛനായി, അമ്മയായി,ഡോക്ടറായി
നിങ്ങൾ വരുന്നു ഞങ്ങൾ തൻ ഹൃദയത്തിൽ

അനുപമ സന്തോഷ്‌
6 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത