എന്നിൽ തുടിക്കും എൻ ജീവനാണ് എന്നമ്മ. എൻ കണ്ണിലെ കൃഷ്ണമണിയാണെന്നമ്മ. ഉറങ്ങാതെ തളരാതെ നോക്കുമെന്ന മ്മയുടെ മിഴികളിൽ കാണുന്നു കണ്ണുനീർ തുള്ളികൾ അമ്മതൻ ദുഃഖത്തിൻ അറുതി വരുത്തുവാൻ ഞങ്ങളീ മക്കൾക്ക് കഴിയുമോ ദൈവമേ ? ദുഃഖങ്ങൾ ഉള്ളത്തിൽ വേട്ടയാടു മ്പൊഴും ഞങ്ങൾക്ക് നേരെ ചിരിക്കാൻ മറക്കില്ല ഇനിയൊരു ജന്മം അതുണ്ടങ്കിൽ ഞങ്ങൾക്കീ യമ്മതൻ ഉദരത്തിൽ തന്നെ പിറക്കണം.