ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പ്രകൃതിയിലെ വ്യതിയാനങ്ങൾ

ശുചിത്വം


കൊറോണ വൈറസ് ഇത്ര വ്യാപകമായി പകരുന്ന ഈ സമയത്ത്, ശുചിത്വത്തെ പറ്റി ചിന്തിക്കാനും അതു പകരുന്ന കണ്ണി മുറിക്കാനും നമുക്കു കഴിയണം. കൊറോണ പകരുന്നത് ശരീരദ്രവങ്ങളിലൂടെയും നമ്മൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴും ഒക്കെയാണ്. മാത്രമല്ല വൃത്തിഹീനമായ ചുറ്റുപാടിലൂടെയും അത് പകരും. രോഗം നമ്മിലുണ്ടെങ്കിൽ പോലും നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിച്ചാൽ അതു മറ്റുള്ളവരിലേക്കു പകരുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നു. വൃത്തിയാക്കുകയെന്നാൽ അണുക്കളെയും മറ്റു വൃത്തിഹീനമായ വസ്തുക്കളെയും നമ്മുടെ ചുറ്റുപാടിൽ നിന്നും മാറ്റുക എന്നാണ്. ശുചിത്വം ജീവരക്ഷാകരമായ ഒരവസ്ഥയാണ്. നമ്മുടെ ജീവിതരീതിയെ അനുസരിച്ചിരിക്കുന്നു ശുചിത്വം. മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ ശുചിത്വ പാലനം ബുദ്ധിമുട്ടായിരിക്കും.
നമ്മൾ നമ്മളെയും നമ്മുടെ പരിസരത്തെയും ശുചിയായി പാലിച്ചാൽ, അതു തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും. നമ്മൾ മിക്ക ആൾക്കാരും നമ്മുടെ വീട് വിട്ട് പുറത്തു പോകുമ്പോൾ കുളിച്ച് ശുചിയായിട്ടായിരിക്കും പോവുക. എന്നാൽ നമ്മുടെ പരിസരം വൃത്തിയായി വയ്ക്കാൻ ശ്രദ്ധിക്കാറുണ്ടോ?. നമ്മൾ കുട്ടികൾ ക്ലാസുകളിൽ കിട്ടുന്ന മിഠായികൾ കഴിച്ചിട്ട് അതിന്റെ പൊതി പുറത്തു കളയുകയല്ലേ പതിവ്.
നമ്മൾ നമ്മുടെ പൊതു ഇടങ്ങൾ വൃത്തിയായി വയ്ക്കുന്നതിൽ നാണക്കെടേണ്ട കാര്യമില്ല. വിദ്യാലയത്തിലും പാർക്കിലും ട്രെയിനിലും ബസിലുമെല്ലാം നാം ശുചിത്വം പാലിക്കണം. ഈ കൊറോണക്കാലത്ത് മാത്രമല്ല അതു കഴിഞ്ഞുള്ള അതിജീവനത്തിന്റെ നാളുകളും നമ്മൾ നേരിടേണ്ടത് ശുചിത്വത്തിലൂടെയാണ്. നമ്മുടെ സർക്കാർ പറയുന്ന ഓരോ ശുചിത്വ പാഠവും നാം ഉൾക്കൊണ്ട് മാലിന്യത്തിന്റെ - രോഗത്തിന്റെ കണ്ണി മുറിച്ച് ശുചിത്വത്തിലൂടെ നമുക്കു മുന്നേറാം - രാജ്യരക്ഷക്കായി - പുതിയ ഒരു സന്തോഷത്തിന്റെ പൊൻപുലരിക്കായി.
ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കും.ഈ സമയവും കടന്നു പോകും.എവിടെയും ശുചിത്വത്തിന്റെ കാവലാളായി കുട്ടികളായ നാം ഉണ്ടാവും.

വൃന്ദ വി എസ്
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം