നോർത്ത് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം
കൊറോണയെ അതിജീവിക്കാം
ലേഖനം നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ലോക്ക് ഡൗണാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരുമിച്ച് നിന്ന് നമ്മൾ നേരിട്ട രണ്ടു പ്രളയം പോലെതന്നെ ഈ കൊറോണ വൈറസിനെയും നമുക്ക് നേരിടാൻ സാധിക്കും. പക്ഷേ ഇവിടെ നമ്മൾ സാമ്മൂഹികഅകലം പാലിച്ചുകൊണ്ടാണ് ഒരുമിച്ച് നിൽക്കേണ്ടത്. പരമാവധി വീടിനുള്ളിൽ കഴിയുന്നതിനോടൊപ്പംതന്നെ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം, കൈകൾ കൈഴുകണം തുടങ്ങി കൊറോണയെ അകറ്റാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യണം. ഒന്നുനോക്കിയാൽ നമ്മൾ ഒരുപാട് ഭാഗ്യം ലഭിച്ചവരാണ്. എല്ലാവർക്കും നല്ല സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. കോവിഡ് ബാധിച്ചവരെ നല്ലതുപോലെ നമ്മുടെ ആരോഗ്യപ്രവർത്തകർ പരിചരിക്കുന്നുണ്ട്. ഉയർന്നനിലവാരത്തിലുള്ള പ്രതിരോധപ്രവർത്തനം ഇന്നുവരെ നമ്മൾ കാഴ്ചവച്ചിട്ടുണ്ട്. ഇനിയും അതു തുടരണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പരസ്പരസഹകരണത്തിലൂടെ നല്ലൊരു പ്രതിരോധപ്രവർത്തനം തുടർന്നും നമ്മുക്ക് കാഴചവയ്ക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |