നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വംകവിത

13:53, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanesh N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം കവിത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം കവിത


അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മല നാട്ടിലിപ്പോൾ
പൊങ്ങുന്നു മലകളായ് മാലിന്യങ്ങൾ
മക്കൽക്കുവേണ്ടി നാം കാത്തുവച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം വായു വിഷം
കടലും വിഷമയമാക്കി നമ്മൾ
ഒരുതുള്ളി വെള്ളമില്ലാത്ത കാലം
അരുമയാമക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നൽമയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
 

ആര്യ ആർ. പി
6 H നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത