ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കുപ്പിയിലാക്കാംഭൂതത്തെ

കുപ്പിയിലാക്കാംഭൂതത്തെ

അടച്ചിരിക്കണം അകന്നുനിൽക്കണം
അധികാരികൾ അറിയിച്ചു
സോപ്പുജലത്തിൽ കൈകൾ കഴുകി
കോവിഡ് ചങ്ങല പൊട്ടിക്കൂ
ലോകം മുഴുവൻ പടർന്നു കയറി
കൊറോണയെന്നൊരു വൈറസ്
അവധിക്കാലക്കിനാക്കളെല്ലാം
അകത്തിനിർത്തിയ മഹാമാരി
ഉത്സവം പോയി പെരുന്നാൾ പോയി
ഈസ്റ്ററും വിഷുവും കടന്നുപോയ്
കൈനീട്ടത്തിൻ മധുരിമയും.
എങ്കിലുമുണ്ടൊരു സങ്കൽപ്പം
ശാസ്ത്രം നാളെ മരുന്നുകുപ്പിയിൽ
പിടിച്ചു കെട്ടുമീ ഭൂതത്തെ
ആ കണി കാണാൻ അടഞ്ഞവാതിൽ
തുറന്നിറങ്ങും എല്ലാരും.

അഭിജിത് .കെ. ശശി
3 A ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത