മാനസ വീണതൻ മന്ത്രം ശ്രവിക്കാത്ത മായിക പ്രപഞ്ചമേ ,നിൻ ഹൃത്തിലെന്ത്? അപഹാസ്യമോ ഭയമോ ഭോഷത്തമോ ? അതോ നിന്റെ മായാജാലങ്ങളോ ? അജ്ഞാതമാണു നിൻ ചെയ്തികളൊക്കെയും ആവുമോ ...നിനക്കെൻ സ്വരം ശ്രവിക്കാൻ കായലിൻ ഓളവും മാനത്തിൽ ശോഭയും എല്ലാ നിൻ മുന്നിലെ സൃഷ്ടിയല്ലോ! എല്ലാം വിവേചിച്ചറിയുവാനായി ട്ടെന്തിനീ വൈകുന്നു ... സമയമായില്ലേ ? ഒന്നു ഞാൻ പറയട്ടെ.. നിനകതാരിലെ ചിന്തകൾ പോലുമവർണ്ണനീയം ! നന്മ നിറഞ്ഞ മനസ്സുകൾ കാണുവാൻ പഞ്ഞമായ്പ്പോയൊരെൻ മാനസത്തിൽ സ്നേഹസ്മരണകളൂതി കനൽ കാറ്റായ് .. തന്നൊരു ബാല്യ സുഹൃത്താവുമോ ... നീ? വർണ മനോജ്ഞമാം നിൻ രാഗ തന്ത്രിയിൽ മൂളുന്ന ഗാനങ്ങളാർക്കു വേണ്ടി ? സത്യമായ് നിത്യമായ് ദേവചൈതന്യമായ് തെളിയുമോ നീ ...ദിവാകരനുള്ള കാലം..