മുഴങ്ങുന്നെൻ അന്തരാത്മാവിലെങ്ങോ നിശാസന്ധ്യയുടെ നിഗൂഡമായൊരു വിളി നീറുന്നാരോദനം കേട്ടു ഞാന വിടേക്കു തിങ്കളിന്റെ തോളിൽ യാത്രയായി ഉയരുന്നാ വിളികളെ കാതോർത്തു കൊണ്ടു ഞാനോടിയലഞ്ഞു ഏകാന്തമാം ആ തീരത്തുകൂടി നിറയും മിഴികളാൽ എന്നെ വര വേറ്റതോ പ്രകൃതീശ്വരിയുടെ ദീനരോദനം നിറഞ്ഞൊരീ മിഴികളാൽ ഒഴു കുന്നിതെവിടെയും ഒരു പറ്റം നദികൾ തൻ ബാല്യം തിരഞ്ഞിടാനായ് ....