ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

21:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

നമുക്ക് എല്ലാവർക്കും രോഗം വരാറുണ്ട് . രോഗം വന്നാൽ നാം ആശുപത്രിയിൽ പോയി ചികിത്സിക്കലാണ് പതിവ് . അതുകൊണ്ട് രോഗം വരാതിരിക്കാൻ നാം ചില മുൻകരുതലുകൾ എടുക്കണം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് നമുക്ക് രോഗത്തെ അകറ്റി നിർത്താം. അടുക്കും ചിട്ടയുമുള്ളതായിരിക്കണം നമ്മുടെ ജീവിത രീതി. ദിവസവും വ്യായാമം ചെയ്യണം. പോഷകഹാരം കഴിക്കണം. രാവിലെ വെറുവയറ്റിൽ 2 ഗ്ലാസ്സ് വെളളം കുടിക്കണം. ഒരു ദിവസം ചുരുങ്ങിയത് 20 ഗ്ലാസ്സ് വെളളമെങ്കിലും കുടിക്കണം. ഭക്ഷണത്തിന് അരമണിക്കൂർ മുൻപേയും ഭക്ഷണം കഴിഞ്ഞ് അര മണിക്കൂർ കഴിഞ്ഞുമാണ് വെള്ളം കുടിക്കേണ്ടത് . ചട്ടി, കലം, തുടങ്ങിയ മൺപാത്രത്തിൽ ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ ആരോഗ്യത്തിനു നല്ലതാണ് . ധാന്യങ്ങൾ മുളപ്പിച്ചു കഴിക്കേണ്ടതാണ്. രാവിലേയും വൈകുന്നേരവും സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. വറുത്തതും പൊരിച്ചതുമായിട്ടുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി പച്ചക്കറികളും, പഴവർഗങ്ങളും, ധാന്യങ്ങളും, ധാരാളം കഴിക്കുക. ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പു ഉപയോഗിച്ചു കഴുകുക. ദിവസേന കുളിക്കുക. ദിവസവും രാവിലെയും രാത്രിയും പല്ല് തേക്കുക. ഇപ്പോൾ എല്ലായിടത്തും കൊറോണ എന്ന അസുഖമാണല്ലോ ചർച്ചാ വിഷയം.കൊറോണ പോലുള്ള അസുഖങ്ങൾ വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആണ് നാം സ്വീകരിക്കേണ്ടത്. പുറത്ത് പോവാതെ വീട്ടിനുള്ളിൽത്തന്നെ ഇരിക്കുക എന്നതാണ് കൊറോണക്കെതിരെയുള്ള മുൻകരുതൽ. അത്യാവശ്യത്തിന് മാത്രം പുറത്തു പോവുക. പോവുമ്പോൾ മാസ്ക്ക് ധരിക്കുക. തിരിച്ചെത്തിയ ഉടൻ പത്ത് സെക്കന്റ് സമയമെടുത്ത് കൈ സോപ്പിട്ട് കഴുകുക. ഇവയെല്ലാം രോഗപ്രതിരോധ മാർഗ്ഗങ്ങൾ ആണ് .

മുഹമ്മദ് അംദാൻ
5 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം