കോവിഡിൻ കാലമല്ലേ അതിജീവനത്തിൻ നാളുകൾ , ജീവനായ് പോരാടി ജീവിതമാകെ മാറ്റി മറച്ചീടാം, മതമില്ല ജാതിയില്ലാ വൈറസിൻ വ്യാപനം നമ്മെ തകർത്തീടുന്നൊര ണുവായ് കേവലം വാണീടുന്നു . ശക്തമായി പ്രതിരോധിക്കാം ശുചിത്വം പാലിക്കാം കൈകൾ കഴുകിയും നന്നായി പൊരുതീടാം . അതിജീവിക്കും നമ്മളൊന്നായ് അതിജീവിക്കുമി കോവിഡ് ഒറ്റക്കെട്ടായ് ഒരേ മനസ്സായ് , നന്നായ് പൊരുതീടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത